Latest NewsNewsIndia

മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളോട് വിവേചനം കാണിക്കില്ല, ഇന്ത്യ എല്ലാവർക്കുമുള്ളതാണ്: നിതിന്‍ ഗഡ്കരി

പൂനെ: മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളോട് വിവേചനം കാണിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യ എല്ലാവർക്കുമുള്ളതാണെന്നും, ഇവിടെയുള്ള എല്ലാ സംവിധാനങ്ങളും ജാതിമത ഭേദമന്യേ മനുഷ്യർക്ക് ഉപയോഗിക്കാനുള്ളതാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

Also Read:വിദ്യാർത്ഥികൾ പഠിക്കാനാണ് സ്കൂളിലും കോളേജുകളിലും വരുന്നത് അല്ലാതെ തല്ല് കൂടാനല്ല: അരവിന്ദ് കെജ്‌രിവാൾ

പൂനെയിലെ സിന്‍ഹഗഡ് ഏരിയയില്‍ ഒരു ചാരിറ്റബിള്‍ ആശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന നിതിന്‍ ഗഡ്കരി രത്തൻ ടാറ്റയുമായുള്ള തന്റെ ഒരു അനുഭവം പങ്കുവച്ചുകൊണ്ടാണ് ഇന്ത്യയുടെ മതേതരത്വത്തെക്കുറിച്ച് സംസാരിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകൾ:

‘മഹാരാഷ്ട്രയിലെ ശിവസേന-ബിജെപി സര്‍ക്കാരില്‍ ഗഡ്കരി മന്ത്രിയായിരിക്കുന്ന കാലത്തായിരുന്നു സംഭവം നടന്നത്. ആര്‍എസ്‌എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ പേരിലുള്ള ഔറംഗബാദിലെ ആശുപത്രി ഉദ്ഘാടനത്തിന് രത്തന്‍ ടാറ്റയെ കൊണ്ടുവരണമെന്ന് നിരവധി ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം ഞങ്ങള്‍ ടാറ്റയുമായി ബന്ധപ്പെടുകയും ചെയ്തു. രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ക്യാന്‍സര്‍ പരിചരണം നല്‍കുന്നതില്‍ ടാറ്റ കാന്‍സര്‍ ഹോസ്പിറ്റലിന്റെ സംഭാവനകള്‍ ചൂണ്ടിക്കാട്ടി ആശുപത്രി ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. തുടര്‍ന്ന് ഉദ്ഘാടനത്തിന് എത്താം എന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു.

ആശുപത്രിയില്‍ എത്തിയപ്പോള്‍ ടാറ്റ തന്നോട് ചോദിച്ചു. ‘ഈ ആശുപത്രി ഹിന്ദു സമുദായത്തില്‍ നിന്നുള്ള ആളുകള്‍ക്ക് മാത്രമാണോ എന്ന്’. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, ‘എന്തുകൊണ്ടാണ് നിങ്ങള്‍ അങ്ങനെ ചിന്തിക്കുന്നത്’. ഇത് ആര്‍എസ്‌എസ് ആശുപത്രിയാണല്ലോ എന്നാണ് അദ്ദേഹം എനിക്ക് മറുപടി നല്‍കിയത്. എന്നാല്‍ ഇത് ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതല്ല എന്നും എല്ലാ മതസ്ഥര്‍ക്കും വേണ്ടിയുള്ളതാണെന്നും ഞാന്‍ പറഞ്ഞു. ആര്‍എസ്‌എസ് മതത്തിന്റെ പേരില്‍ ജനങ്ങളോട് വിവേചനം കാണിക്കില്ലെന്നും ഞാന്‍ രത്തന്‍ ടാറ്റയോട് പറഞ്ഞു’.

shortlink

Related Articles

Post Your Comments

Related Articles


Back to top button