PalakkadLatest NewsKerala

സംശയരോഗം: ഭാര്യയെ തലയ്ക്കടിച്ചു കൊന്നു, ഭർത്താവ് ഹംസ അറസ്റ്റിൽ

ഇരുവരും തമ്മിൽ കുടുംബ വഴക്ക് പതിവാണെന്ന് സമീപവാസികൾ

പാലക്കാട് : കൊടക്കാട് ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു. മണ്ണാർക്കാട് നാട്ടുകല്ലിന് സമീപം കൊടക്കാട് സ്വദേശി ആയിഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ, ഭർത്താവ് ഹംസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് ആറുമണിയോടെ, വീടിന് പുറക് വശത്ത് വെച്ച് മരവടി കൊണ്ട് തലക്കടിയ്ക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് വെച്ച് തന്നെ, ആയിഷ കൊല്ലപ്പെട്ടു. ഹംസ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം, പൊലീസിൽ അറിയിച്ചത്. തുടർന്ന്, ഇയാൾ പൊലീസിൽ കീഴടങ്ങി. ഭാര്യയോടുള്ള സംശയമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക സൂചനയെന്ന് നാട്ടുകൽ സിഐ പറഞ്ഞു. ഇരുവരും തമ്മിൽ കുടുംബ വഴക്ക് പതിവാണെന്ന് സമീപവാസികൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button