ThrissurLatest NewsKeralaNattuvarthaNews

‘സ്വന്തം മതത്തിൽപ്പെട്ട ആളുകളോട്‌ ഭക്ഷണം കൊടുക്കുന്ന ഹോട്ടലുകൾ നോമ്പിനു അടച്ചിടരുതെന്ന് പറഞ്ഞപ്പോൾ കൊന്ന് കൊലവിളിച്ചു’

തൃശൂർ: നോമ്പുകാലത്ത് ഹോട്ടലുകൾ അടച്ചിടരുത് എന്ന് ആവശ്യപ്പെട്ട സംവിധായകൻ ഒമർ ലുലുവിന് നേരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഉണ്ടായത്. ഇതേത്തുടർന്ന്, വിഷയവുമായി ബന്ധപ്പെട്ട തന്റെ പോസ്റ്റുകൾ പിൻവലിച്ച ഒമർ വിശദീകരണവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. തുടർന്നും, സംവിധായകന്റെ സമൂഹ മാധ്യമ പോസ്റ്റുകൾക്ക് താഴെ മതമൗലികവാദികൾ രൂക്ഷമായ വിമർശനവുമായി രംഗത്ത് വരാറുണ്ടായിരുന്നു.

ഇപ്പോൾ, ഇത്തരത്തിൽ ഒരു കമന്റിന് ഒമർ നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്. ‘റംസാൻ സമയത്ത് തിന്നാൻ കിട്ടിയില്ല എന്നുപറഞ്ഞ് ഉന്നക്കായ പോസ്റ്റിടാൻ കാണിച്ച ധൈര്യം നോർത്ത് ഇന്ത്യയിലെ പാവം മുസ്ലീങ്ങളുടെ ഭവനങ്ങൾ തകർക്കുന്നതും പള്ളികളും കച്ചവട സ്ഥാപനങ്ങളും ആക്രമിക്കുന്നതും കാണിച്ച് പോസ്റ്റിടാൻ ധൈര്യമുണ്ടോ ഒമർ ലുലുവിന്’ എന്നായിരുന്നു ഒമറിനോടുള്ള ചോദ്യം.

ജമ്മു കശ്മീരിലെ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്യും : ഭീഷണിയുമായി ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ഇസ്ലാം
എന്നാൽ, ‘സ്വന്തം മതത്തിൽപ്പെട്ട ആളുകളോട്‌ ഭക്ഷണം കൊടുക്കുന്ന ഹോട്ടലുകൾ നോമ്പിനു അടച്ചിടരുത് എന്ന് പറഞ്ഞപ്പോ എന്നെ കൊന്ന് കൊലവിളിച്ചു. പിന്നെ ഞാൻ, എന്ത് ധൈര്യത്തിലാ അന്യ മതസ്ഥരോട് ഇങ്ങനത്തെ കാര്യങ്ങൾ പറയുക?’ എന്നാണ് ഒമർ മറുപടി നൽകിയത്.

ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഇല്ലാ എനിക്ക്‌ ധൈര്യമില്ലാ, എങ്ങനെ ധൈര്യമുണ്ടാവാ സ്വന്തം മതത്തിൽ പെട്ട ആളുകളോട്‌ ഭക്ഷണം കൊടുക്കുന്ന ഹോട്ടലുകൾ നോമ്പിനു അടച്ചിടരുത് എന്ന് ഞാന്‍ പറഞ്ഞപ്പോ എന്നെ Airൽ കയ്യറ്റി കൊന്ന് കൊലവിളിച്ചു. പിന്നെ ഞാന്‍ എന്ത് ധൈര്യത്തിലാ അന്യമതസ്ഥരോട് ഇങ്ങനതെ കാര്യങ്ങൾ ഒക്കെ പറയുക?
ഞാന്‍ ഇനി മതം രാഷ്ട്രിയം No No

shortlink

Related Articles

Post Your Comments

Related Articles


Back to top button