Latest NewsNewsIndia

ജമ്മു കശ്മീരിലെ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്യും : ഭീഷണിയുമായി ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ഇസ്ലാം

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്യുമെന്ന് ഭീഷണി. ഭീകര സംഘടനായ ലഷ്‌കര്‍ ഇ ഇസ്ലാം ആണ് വംശഹത്യ ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. ലഘുലേഖയിലൂടെയാണ് ഭീഷണി.

Read Also : കള്ളപ്പണക്കേസിൽ എംകെ അഷ്‌റഫിനെ അറസ്റ്റ് ചെയ്ത സംഭവം: ആര്‍എസ്എസ് ഗൂഢാലോചനയെന്ന് പോപ്പുലര്‍ ഫ്രണ്ട്

ബരാമുള്ള ജില്ലയിലെ വീരവന്‍ പണ്ഡിറ്റ് കോളനി നിവാസികള്‍ക്കാണ് ഭീകര സംഘടനയുടെ പേരില്‍ ലഘുലേഖ ലഭിച്ചിരിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളെയും, ഹിന്ദുക്കളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള ലഘുലേഖയില്‍ ഇസ്ലാം മതം സ്വീകരിക്കാനും ആവശ്യപ്പെടുന്നുണ്ട്.

ജമ്മു കശ്മീരില്‍ തുടര്‍ന്നും ജീവിക്കണം എങ്കില്‍ ഇസ്ലാം മതം സ്വീകരിക്കുക, അതുമല്ലെങ്കില്‍ ഇവിടെ നിന്നും പലായനം ചെയ്യുക. ഇത് രണ്ടും സാദ്ധ്യമല്ലെങ്കില്‍ വരാനിരിക്കുന്ന പ്രത്യാഘാതങ്ങള്‍ നേരിടുക. മോദിയോ, അമിത് ഷാ യോ, എന്തിന് ഈ രാജ്യത്തെ ആര് വിചാരിച്ചാലും നിങ്ങളെ രക്ഷിക്കാന്‍ സാധിക്കില്ലെന്നും ലഘുലേഖയില്‍ പറയുന്നു. സംഭവത്തില്‍ ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button