KozhikodeKeralaNattuvarthaLatest NewsNews

എസ്‌ഡിപിഐയില്‍ നിന്നും ലവ് ജിഹാദിന്റെ നേതൃത്വം ഡിവൈഎഫ്ഐ ഏറ്റെടുക്കുന്നു, ഈ പരിവര്‍ത്തനം ഇസ്ലാമിലേക്കല്ല, ഭീകരതയിലേക്ക്

കോഴിക്കോട്: എസ്‌ഡിപിഐയില്‍ നിന്നും ലവ് ജിഹാദിന്റെ നേതൃത്വം ഡിവൈഎഫ്ഐ ഏറ്റെടുക്കുന്നുവെന്ന് ബിജെപി വക്താവ് ജോര്‍ജ് കുര്യന്‍. കോഴിക്കോട് കോടഞ്ചേരിയില്‍ ഡിവൈഎഫ്ഐ ഷിജിന്റെ വിവാഹം വിവാദമായ പശ്ചാത്തലത്തിലായിരുന്നു ജോര്‍ജ് കുര്യന്റെ പ്രതികരണം.

‘എസ്‌ഡിപിഐയില്‍ നിന്നും ലവ് ജിഹാദിന്റെ നേതൃത്വം ഡിവൈഎഫ്ഐ ഏറ്റെടുക്കുന്നു. ഞങ്ങള്‍ വീണ്ടും പറയുന്നു ഈ പരിവര്‍ത്തനം, അത് ഇസ്ലാമിലേക്കല്ല അത് ഭീകരതയിലേക്കാണ്. അതുകൊണ്ടാണ് ഈ കേരളത്തില്‍ നിന്നും 21 പേര്‍ ഐഎസ്സിലേക്ക് പോയത്. അതിന് ശേഷമല്ലേ റിയാക്ഷനുണ്ടായത്. ആരും അറിഞ്ഞിരുന്നില്ലല്ലോ? ആ കുടുംബമല്ലേ പൊലീസിനോട് പറഞ്ഞത്. ആ കുടുംബമെന്ന് പറഞ്ഞാല്‍ യഥാര്‍ത്ഥ മുസ്ലിങ്ങളാണ്. ഞങ്ങളുടെ കുടുംബത്തില്‍ നിന്നുള്ളവര്‍ ഭീകരതയിലേക്ക് പോയിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു,’ ജോര്‍ജ് കുര്യൻ വ്യക്തമാക്കി.

ദുഃഖവെള്ളി ‘ഗുഡ് ഫ്രൈഡേ’ ആയതെങ്ങനെ? മാംസം പാടില്ലെങ്കിലും മീൻ കഴിക്കാം

‘ഇത് രണ്ട് മതങ്ങളുടെ വിഷയമല്ലെന്നും ഇത് ഭീകരതയിലേക്ക് ജനങ്ങളെ റിക്രൂട്ട് ചെയ്യുന്ന പ്രക്രിയയാണെന്നും ഞങ്ങള്‍ പറയുന്നത് അതുകൊണ്ടാണ്. വിവാഹത്തിന് വേണ്ടിയുള്ള മതപരിവര്‍ത്തനവും മതപരിവര്‍ത്തനത്തിന് വേണ്ടിയുള്ള വിവാഹവും നിരോധിക്കണം എന്ന് ബിജെപി ആവശ്യപ്പെടുന്നതും അതുകൊണ്ടാണ്,’ ജോര്‍ജ് കുര്യന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button