യേശുവിന്‍റെ പീഡനുഭവത്തിന്‍റെയും കാല്‍വരിയിലെ കുരിശുമരണത്തിന്‍റെയും ഓർമ പുതുക്കുന്ന ദിവസമാണ് ദുഃഖവെള്ളി. ഗുഡ് ഫ്രൈഡേ എന്നാണ് ദുഃഖവെള്ളിയെ വിളിക്കുന്നത്. ഈ വാക്ക് വന്നത് എവിടെ നിന്നെന്ന് വ്യക്തമല്ല. ഈ ദിവസം നല്ല സന്ദേശമാണ് ലോകത്തിന് നൽകുന്നത്. മറ്റുള്ളവരുടെ പാപം നിമിത്തം മിശിഹാ മരിച്ച ദിവസമാണ് ഇന്നെന്നും, അത് അദ്ദേഹത്തിന്റെ ഉയർത്തെഴുന്നേല്പിന്റെ ഭാഗമാണെന്നുമാണ് കരുതപ്പെടുന്നത്. നല്ലത് എന്ന വാക്കിന് ഇംഗ്ളീഷിൽ ‘വിശുദ്ധ’ എന്ന അർത്ഥമാണ് ഉള്ളതെന്ന് പലരും വിശ്വസിച്ച് പോരുന്നു. ഈസ്റ്ററിന് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയാണ് ദുഃഖവെള്ളി ആചരിക്കുന്നത്. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകള്‍ കഴുകി വിനയത്തിന്‍റെ മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്‍റെ പിറ്റേ ദിവസമാണ് ദുഃഖവെള്ളി.
ദുഃഖവെള്ളിയാഴ്‌ച ക്രിസ്ത്യാനികൾ മാംസം കഴിക്കില്ല. ഏഴുവിന്റെ ത്യാഗത്തെ അനുസ്മരിക്കുന്നതിനായി അന്നേദിവസം ആരും ആഘോഷങ്ങളിൽ പങ്കെടുക്കാറില്ല. വർഷങ്ങളായി ക്രിസ്ത്യാനികൾ ദുഃഖവെള്ളി മാംസം കഴിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നു. കോഴി, ഗോമാംസം, പന്നിയിറച്ചി എന്നിവ ക്രിസ്ത്യാനികൾ അന്നേദിവസം കഴിക്കില്ല. എന്നിരുന്നാലും, മീനിന് ഇവയിൽ നിന്നും ഇളവുണ്ട്. മീൻ കഴിക്കാൻ അനുവാദമുണ്ട്. മതപരമായ കാരണങ്ങളാൽ അല്ലെങ്കിലും, ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും ദുഃഖവെള്ളിയുടെ ഭാഗമായി മീൻ കഴിക്കാറുണ്ട്.
സുവിശേഷങ്ങൾ അനുസരിച്ച്, ഗെത്ത് ശെമന എന്ന തോട്ടത്തിൽ വെച്ചു തന്റെ ശിഷ്യനായ യൂദാസ് സ്കറിയോത്താ മുപ്പതു വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്തു. പട്ടാളക്കാരും മഹാപുരോഹിതന്മാരും യേശുവിനെ ബന്ധനസ്ഥനാക്കി. രണ്ട് കള്ളന്മാർക്ക് നടുവിൽ ഗാഗുൽത്താ മലയിൽ അവർ യേശുവിനെ കുരിശിൽ തറച്ചു. മൂന്നാം ദിവസം യേശു ഉയർത്തെഴുന്നേറ്റു എന്നാണ് ചരിത്രം.
Post Your Comments