NattuvarthaLatest NewsKeralaIndiaNews

എനിക്കിഷ്ടപ്പെട്ട ആൾക്കൊപ്പമാണ് ഞാൻ ഇറങ്ങിപ്പോയത്, എന്റെ കാര്യങ്ങൾ ഞാൻ തീരുമാനിക്കും: ജ്യോത്സ്ന

എന്റെ സമുദായത്തില്‍ ജീവിക്കാനും അതില്‍ ഉറച്ചുനില്‍ക്കാനും എനിക്ക് അവകാശമുണ്ട്

കോഴിക്കോട്: മിശ്ര വിവാഹത്തില്‍ തങ്ങൾക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്ന് വ്യക്തമാക്കി ദമ്പതികൾ രംഗത്ത്. തനിക്ക് ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങി വന്നതെന്ന് വധു ജ്യോത്സ്‌ന പറഞ്ഞു. ആരും തട്ടിക്കൊണ്ടുപോകുകയോ ബലം പ്രയോഗിക്കുകയോ ചെയ്തിട്ടില്ലെന്നും, തനിക്കിഷ്ടമുള്ള വ്യക്തിയോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതിന് പ്രശ്നങ്ങളുണ്ടാക്കേണ്ട ആവശ്യമില്ലെന്നും അവർ വ്യക്തമാക്കി.

Also Read:കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

‘ഞങ്ങള്‍ പ്രായ പൂര്‍ത്തിയായ വ്യക്തികളാണ്. ഓരോരുത്തര്‍ക്കും അവരവരുടേതായ ഇഷ്ടങ്ങളുണ്ട്. ഇഷ്ടപ്പെട്ട വ്യക്തിയോടൊപ്പം ജീവിക്കുക. എന്റെ ആ തീരുമാനമാണ് ഞാന്‍ പ്രകടിപ്പിച്ചത്. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് കേട്ടാണ് ഞാന്‍ ‘ലവ് ജിഹാദ്’ വിവാദം അറിഞ്ഞത്’, ജ്യോത്സ്‌ന പ്രതികരിച്ചു.

‘നമ്മള്‍ മനസില്‍ വിചാരിക്കാത്ത കാര്യങ്ങളാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഇത്ര രൂക്ഷമായ പ്രശ്നങ്ങളുണ്ടാകുമെന്ന് ഞങ്ങള്‍ വിചാരിച്ചിട്ടില്ല. ഞാന്‍ ഇഷ്ടപ്പെട്ട ഒരു വ്യക്തിയുടെ കൂടെ ഇറങ്ങിപ്പോന്നു. എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഞാന്‍ ഇറങ്ങി വന്നത്. എന്നെ ആരും ബലം പ്രയോഗിച്ച്‌ വിളിച്ചുകൊണ്ടുവന്നതല്ല. ഞാന്‍ വിശ്വസിക്കുന്ന സമുദായത്തില്‍ ജീവിക്കാനും അതില്‍ ഉറച്ചുനില്‍ക്കാനും എനിക്ക് അവകാശമുണ്ട്. അതുകൊണ്ട് ഇതിനെ വളച്ചൊടിച്ചതിനേക്കുറിച്ച്‌ അധികം പറയാനില്ല’, അവര്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button