PalakkadLatest NewsKeralaNattuvarthaNews

കേരളത്തില്‍ ലൗ ജിഹാദ് എന്ന സംഘപരിവാര്‍ നുണപ്രചരണം സിപിഎം അതേപടി ഏറ്റെടുത്ത് ആവര്‍ത്തിക്കുന്നു: വിടി ബല്‍റാം

പാലക്കാട്: ലൗ ജിഹാദ് വിഷയത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വിടി ബല്‍റാം. കേരളത്തില്‍ ലൗ ജിഹാദ് എന്ന സംഘപരിവാര്‍ നുണപ്രചരണം അതേപടി ഏറ്റെടുത്ത് ആവര്‍ത്തിക്കുന്നത് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോര്‍ജ് എം തോമസാണെന്ന് വിടി ബല്‍റാം ആരോപിച്ചു.

ലൗ ജിഹാദ് എന്നത് യാഥാര്‍ത്ഥ്യമാണെന്നും ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും അടക്കമുള്ള സംഘടനകള്‍ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥിനികളെ ലൗ ജിഹാദില്‍ കുടുക്കുന്നുണ്ടെന്നും ജോര്‍ജ് എം തോമസ് പറഞ്ഞതിന് പിന്നാലെയാണ് വിടി ബല്‍റാമിന്റെ പ്രതികരണം. ഒരു ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്നു എന്നതിനാൽ സിപിഎം എന്തിനാണ് കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ ഇങ്ങനെ വിഷലിപ്തമാക്കുന്നതെന്നും ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.

വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ 147 ഒഴിവുകള്‍: ബിരുദക്കാർക്ക് അവസരം

കേരളത്തില്‍ ലൗ ജിഹാദ് എന്ന സംഘപരിവാര്‍ നുണപ്രചരണം അതേപടി ഏറ്റെടുത്ത് ആവര്‍ത്തിക്കുന്നത് തിരുവമ്പാടിയിലെ മുന്‍ സി.പി.ഐ.എം എം.എല്‍.എ ജോര്‍ജ് എം. തോമസ്.

രാജ്യം ഭരിച്ച രണ്ട് പ്രധാനമന്ത്രിമാരുടെ കുടുംബചരിത്രം വക്രീകരിച്ച് അപമാനിക്കുന്ന സംഘ് പരിവാര്‍ വാട്‌സ്ആപ്പ് പ്രചരണം അതേപടി ഏറ്റെടുത്ത് ആവര്‍ത്തിക്കുന്നത് തിരുവമ്പാടിയിലെ ഇപ്പോഴത്തെ സി.പി.ഐ.എം എം.എല്‍.എ ലിന്റോ ജോസഫ്.

ഒരു ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്നുണ്ടെന്ന് വെച്ച് എന്തിനാണ് ഈ പാര്‍ട്ടി കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ ഇങ്ങനെ വിഷലിപ്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button