കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെകെ ശൈലജ. സ്ത്രീകൾക്ക് കൂടുതൽ പ്രാതനിധ്യം കൊടുക്കണമെന്ന ധാരണ എൽഡിഎഫിൽ ഉണ്ടെന്നും സ്ത്രീകൾ മുഖ്യമന്ത്രിയാകുന്നതിന് തടസമില്ലെന്നും കെകെ ശൈലജ പറഞ്ഞു.
എന്നാൽ, അതിന്റെ പേരിൽ ഇപ്പോഴത്തെ മുഖ്യമന്ത്രിയെ മാറ്റേണ്ട കാര്യമില്ലെന്നും വളരെ കാര്യക്ഷമമായാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്നും അവർ പറഞ്ഞു. നവകേരള സൃഷ്ടിക്കായി ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളതെന്നും ശൈലജ കൂട്ടിച്ചേർത്തു.
കോവിഡ്, നിപ കാലഘട്ടത്തിൽ മികച്ച സഹകരണമാണ് മാധ്യമങ്ങൾ സർക്കാരിന് നൽകിയതെന്നും കേരളത്തിലെ സർക്കാർ മാധ്യമങ്ങളെ വേട്ടയാടുന്നുവെന്ന ആരോപണം ശരിയല്ലെന്നും കോഴിക്കോട്ട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കവെ കെകെ ശൈലജ വ്യക്തമാക്കി.
Post Your Comments