CricketLatest NewsNewsSports

ഇന്ത്യയുടെ ഭാവി നായകനാകാന്‍ ശേഷിയുള്ള താരങ്ങൾ ഇവരാണ്: രവി ശാസ്ത്രി

മുംബൈ: രോഹിത് ശർമയുടെ പിൻഗാമിയെ പ്രവചിച്ച് മുൻ ഇന്ത്യന്‍ പരിശീലകൻ രവി ശാസ്ത്രി. വരാന്‍ പോകുന്ന ഐപിഎല്‍ സീസണ്‍ നേതൃത്വ പാടവം കൂടി പരീക്ഷിക്കപ്പെടുമെന്നും ശാസ്ത്രി വ്യക്തമാക്കി. കോഹ്ലിയ്ക്ക് ശേഷം രോഹിത് ശര്‍മ നായക പദവി ഏറ്റെടുത്തെങ്കിലും 36കാരനായ രോഹിതിന് അധികകാലം ടീമിന്റെ നായകനായി തുടരാനാകില്ലെന്ന കണക്കാക്കലിന്റെ അടിസ്ഥാനത്തിലാണ് ശാസ്ത്രിയുടെ ഈ വിലയിരുത്തല്‍.

‘രോഹിത്തിന്റെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയെ മൂന്ന് ഫോര്‍മാറ്റിലും നയിച്ചത് കെഎല്‍ രാഹുലായിരുന്നു. മൂന്ന് ഏകദിനവും ടെസ്റ്റു മത്സരവും കെഎല്‍ രാഹുലിന് കീഴില്‍ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. ഇത്തവണ ഐപിഎല്ലില്‍ പുതിയ ഫ്രാഞ്ചൈസിയായ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെയാണ് രാഹുല്‍ നയിക്കുന്നത്. അഞ്ച് മത്സരങ്ങളിൽ മൂന്ന് ജയം അവർ സ്വന്തമാക്കി’.

Read Also:- കണ്ണിന്റെ ആരോഗ്യത്തിനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം!

‘രാഹുലിനൊപ്പം ഇന്ത്യയുടെ ഭാവി നായകനാകാന്‍ ശേഷിയുള്ള രണ്ടുപേരാണ് റിഷഭ് പന്തും ശ്രേയസ് അയ്യരും. പന്ത് ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുമ്പോള്‍ ശ്രേയസ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനാണ്. നായകസ്ഥാനത്തേക്ക് അവരോധിക്കാന്‍ 12.25 കോടി മുടക്കിയാണ് കൊല്‍ക്കത്ത ശ്രേയസിനെ ടീമില്‍ എടുത്തത്. ഇവരുടെ മികവ് പോലെയിരിക്കും അടുത്ത ഇന്ത്യൻ നായകൻ ആരെന്ന് തെളിയിക്കാൻ’ ശാസ്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button