തൃശ്ശൂർ: തൃശ്ശൂർ ഇഞ്ചക്കുണ്ടില്‍ മാതാപിതാക്കളെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസില്‍ മകന്‍ കീഴടങ്ങി. തൃശ്ശൂര്‍ കമ്മീഷണര്‍ ഓഫീസിലാണ് ഇഞ്ചക്കുണ്ട് സ്വദേശി അനീഷ് കീഴടങ്ങിയത്. പുലര്‍ച്ചെ രണ്ടുമണിക്ക് കീഴടങ്ങിയ അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പുലർച്ചെ തൃശ്ശൂർ കമ്മീഷണർ ഓഫീസിലാണ് ഇയാൾ കീഴടങ്ങിയത്.
പോലീസ് സ്റ്റേഷനിലെത്തിയ അനീഷ് പാറാവു നിന്ന പോലീസുകാരനോട്, താനാണ് അമ്മയെയും അച്ഛനെയും കൊന്ന കേസിലെ പ്രതി എന്നറിയിച്ചു. തുടർന്ന്, പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും മേലുദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം പ്രതി കൊടുങ്ങല്ലൂരിലേക്ക് ബൈക്കിൽ പോകുകയും അവിടെ നിന്ന്, ബസ്സിൽ തിരുവനന്തപുരത്തു പോകുകയുമായിരുന്നു.
പിന്നീട്, ഇവിടെനിന്നും ഇയാൾ ട്രെയിനിൽ വീണ്ടും തൃശ്ശൂരിൽ എത്തുകയായിരുന്നു. സ്വത്തു സംബന്ധിച്ചുള്ള തർക്കമാണ് ഇയാളെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. വീടും വസ്തുവും എഴുതി തരണമെന്ന ആവശ്യം മാതാപിതാക്കൾ നിഷേധിക്കുകയായിരുന്നു എന്നാണ്, ഇയാൾ പോലീസിനോട് പറഞ്ഞത്.
Post Your Comments