പത്തനംതിട്ട: വീടിനുള്ളില്‍ 52കാരൻ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. നെടുമണ്‍ ഓണവിള പുത്തന്‍വീട്ടില്‍ അനീഷ് ദത്തനാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരനും സുഹൃത്തും പിടിയിലായി. മനോജ് ദത്തന്, ബിനു എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
അമ്മയ്ക്കൊപ്പമാണ് മക്കളായ മനോജ്ഉം അനീഷും കഴിയുന്നത്. തിങ്കളാഴ്ച രാത്രി അനീഷും പ്രതികളും കൂടി മദ്യപിച്ചിരുന്നു. രാവിലെ എഴുന്നേറ്റപ്പോള്‍ ശാന്തമ്മയാണ് മരിച്ച നിലയില്‍ അനീഷിനെ കണ്ടെത്തിയത്. മദ്യപാനത്തിനിടെ മൂവരും തമ്മില്‍ തര്‍ക്കമുണ്ടായതായി ശാന്തമ്മ മൊഴി നൽകി. തുടര്‍ന്ന് മനോജ് ദത്തനെയും ബിനുവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇവര്‍ കുറ്റംസമ്മതിക്കുകയായിരുന്നു.
READ ALSO: ആഗോള വിപണിയിൽ സമ്മർദ്ദം തുടരുന്നു! തുടർച്ചയായ അഞ്ചാം നാളിലും നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
മദ്യപിക്കുന്നതിനിടെ മൂവരും തമ്മില്‍ വഴക്കുണ്ടായപ്പോള്‍ പിടിവലിയും നടന്നിരുന്നു. ഈ പിടിവലിക്കിടെ അനീഷ് ദത്തന്റെ തലയിടിച്ച് മരണം സംഭവിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഹൃദ്രോഗിയായ അനീഷ് അടുത്തിടെയാണ് ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
Post Your Comments