KeralaLatest NewsNews

പ്രണയത്തിനു പിന്നാലെ ശാരീരിക ബന്ധം, ശേഷം യുവതിയെ ഉപേക്ഷിച്ച്‌ കടന്നു: അനീഷിനുള്ളത് വ്യാജ അക്കൗണ്ടുകൾ

വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി അനീഷ് സൗഹൃദം സ്ഥാപിക്കുകയായിരുന്നു.

കൊല്ലം: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് പിടിയില്‍. കരുനാഗപ്പള്ളി, കുതിരപന്തിയിൽ അനീഷ്(27) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിലാണ് നടപടി.

യുവതിയുമായി വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി അനീഷ് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ അടുപ്പത്തിലാവുകയും വിവാഹ വാഗ്ദാനം നല്‍കി കരുനാഗപ്പള്ളിയിലുള്ള ലോഡ്ജിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയുമായിരുന്നു. വിവാഹ വാഗ്ദാനത്തില്‍ നിന്ന് ഇയാള്‍ പിന്മാറിയതോടെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

read also: മണിപ്പൂര്‍ വിഷയത്തില്‍ സഭാ നേതൃത്വത്തിന്റെ നിലപാടിനെതിരെ സമൂഹ മാധ്യമങ്ങള്‍ വഴി വിമര്‍ശിച്ച വൈദികന് സസ്‌പെന്‍ഷന്‍

പൊലീസ് സൈബര്‍ സെല്‍ സഹായത്തോടെ അനീഷിന്റെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് അക്കൗണ്ട് വ്യാജമാണെന്ന് കണ്ടെത്തിയത്. കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷെമീര്‍, ഷാജിമോൻ, റഹീം, സി.പി.ഒ ഹാഷിം എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button