കായംകുളം: രണ്ടാഴ്ച മുൻപ് പ്ലസ് ടു വിദ്യാർത്ഥിനിയുമായി ഒളിച്ചോടി ബംഗളൂരുവിൽ ഹണിമൂൺ ട്രിപ്പ് കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു ഡി.വൈ.എഫ്.ഐ പ്രവർത്തകനായ കായംകുളം കണ്ണമ്പള്ളിഭാഗം ചാലില്‍ വടക്കതില്‍ വീട്ടില്‍ അനീഷ് പൊലീസ് പിടിയിൽ ആകുന്നത്. മാരക മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്ന ഇയാളുടെ കൈയ്യിൽ പൊലീസ് പിടികൂടുമ്പോൾ എ.ഡി.എം.എ ഉണ്ടായിരുന്നു. അനീഷിനൊപ്പം കായംകുളം കണ്ണമ്പള്ളി ഭാഗത്ത് താമസക്കാരിയായ ആര്യ (18) യെയും അറസ്റ്റ് ചെയ്തു. വിപണിയില്‍ മൂന്നര ലക്ഷം രൂപ വിലവരുന്ന 67 ഗ്രാം എം.ഡി.എം.എ ആയിരുന്നു ഇവരുടെ പക്കൽ ഉണ്ടായിരുന്നത്.
ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സ്ക്വാഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. മാസത്തിൽ രണ്ടും മൂന്നും തവണ സംസ്ഥാനത്തിന് പുറത്തുപോയി അനീഷ് എം.ഡി.എം.എ വാങ്ങാറുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. 1,500 രൂപയ്ക്ക് വാങ്ങുന്ന മയക്കുമരുന്ന് നാട്ടിലെത്തിച്ച് 5,000 രൂപയ്ക്കായിരുന്നു വിറ്റിരുന്നത്. വധക്കേസ് പ്രതി കൂടിയാണ് അനീഷ്. കനകക്കുന്ന് പൊലീസ് സ്റ്റേഷനിലാണ് അനീഷിനെതിരെ വധക്കേസുള്ളത്. ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ഇയാൾ ഈ കേസിൽ ഇപ്പോൾ ജാമ്യത്തിലാണുള്ളത്. നാട്ടുകാരുടെ പ്രിയപ്പെട്ട സഖാവ് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായതിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ.
Also Read:ജീരകവെള്ളം കുടിച്ചാലുള്ള ഗുണങ്ങളറിയൂ…
ബംഗളൂരുവില്‍ നിന്ന് സ്വകാര്യ ബസില്‍ ഇന്നലെ പുലര്‍ച്ചെ കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിൽ വന്നിറങ്ങിയ അനീഷിനെയും ആര്യയെയും ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സ്ക്വാഡ് അറസ്റ്റ് ചെയ്യുകയായിരുന്നു. എളുപ്പത്തിൽ പണക്കാരൻ ആകാൻ വേണ്ടിയായിരുന്നു അനീഷ് മയക്കുമരുന്ന് വിൽക്കാൻ തുടങ്ങിയത്. മയക്കുമരുന്ന് കച്ചവടം നടത്തിയതില്‍ ആര്യയ്ക്കും പങ്കുണ്ടെന്നാണ് സൂചന.
കഴിഞ്ഞ ബുധനാഴ്ചയാണ് ആര്യ അനീഷിനൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. ഇവര്‍ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് കായംകുളം ഡിവൈഎസ്പി അലക്സ് ബേബി പറഞ്ഞു. അനീഷിന്റെ വീടിനടുത്തുള്ള സ്കൂളിലാണ് ആര്യ പഠിച്ചിരുന്നത്. ഇവിടെ വച്ച് ഇരുവരും അടുപ്പത്തിലാകുകയായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ആര്യ ബന്ധം തുടര്‍ന്നു. കായംകുളത്ത് ആംബുലന്‍സ് ഡ്രൈവറായിരുന്ന അനീഷ്, പിന്നീട് സ്വന്തമായി വാഹനം എടുത്ത് സെപ്ടിക് ടാങ്ക് ക്ളീനിംഗ് ജോലികള്‍ ചെയ്തുവരികയായിരുന്നു.
ഇരുവരും ക്ഷേത്രത്തില്‍ വച്ച് മാലയിട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഹണിമൂണിന് പോകുകയാണെന്ന് കൂട്ടുകാരോട് പറഞ്ഞ ശേഷമാണ് ഇവർ ബെംഗളൂരുവിലേക്ക് പോയത്. ഇവര്‍ നിരന്തരം മയക്കുമരുന്ന് കച്ചവടത്തിലേര്‍പ്പെട്ടുവരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. മയക്കുമരുന്നിന്റെ ഉറവിടവും കായംകുളത്തെ ഇവരുടെ ബന്ധങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.
Post Your Comments