
മുംബൈ: ഹിന്ദുത്വ പേറ്റന്‍റ് ബിജെപിയ്ക്കല്ലെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രസ്താവനക്ക് മറുപടിയുമായി കേന്ദ്രമന്ത്രി റാവുസാഹേബ് പാട്ടീൽ ദൻവെ രംഗത്ത്. രാമന്‍റെ പേരിൽ ശിവസേന രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
‘ബിജെപി ഒരിക്കലും രാമന്‍റെ പേരിൽ രാഷ്ട്രീയം കളിച്ചിട്ടില്ല. എന്നാൽ, ശിവസേന രാമനെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുകയാണ്. ശിവസേന അവരുടെ ഹിന്ദുത്വ പേറ്റന്റ് കോൺഗ്രസിനും എൻസിപിയ്ക്കും വിറ്റു,’ റാവുസാഹേബ് പാട്ടീൽ ദൻവെ പറഞ്ഞു.
ഭാര്യ പ്രസവമുറിയിൽ, മദ്യപിക്കാൻ പോയ ഭർത്താവ് ബാറിൽ മകനെ വെച്ച് മറന്നു: അന്വേഷിച്ച് കണ്ടെത്തി പോലീസ്
കഴിഞ്ഞ ദിവസമാണ് ബിജെപിയ്‌ക്കെതിരെ ആരോപണവുമായി ഉദ്ധവ് താക്കറെ രംഗത്ത് വന്നത്. ശ്രീരാമൻ ജനിച്ചില്ലായിരുന്നെങ്കിൽ, ബിജെപി എന്ത് പ്രശ്നമാണ് ഉന്നയിക്കുകയെന്ന് ഉദ്ധവ് താക്കറെ ചോദിച്ചിരുന്നു. കോലാപൂരിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മഹാ വികാസ് അഖാഡി സ്ഥാനാർത്ഥിയുടെ പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments