ErnakulamThiruvananthapuramKeralaNattuvarthaLatest News

യു​വാ​വി​നെ ത​ട​ഞ്ഞു​നി​ര്‍ത്തി മ​ര്‍ദ്ദി​ച്ച് മൊ​ബൈ​ല്‍ ഫോ​ണ്‍ ത​ട്ടി​യെടുത്തു : സഹോദരങ്ങൾ അറസ്റ്റിൽ

എ​റ​ണാ​കു​ളം സി.​പി ഉ​മ്മ​ര്‍ റോ​ഡ് ക​രി​ത്ത​ല​പ​റ​മ്പ് വീ​ട്ടി​ല്‍ രാ​ഹു​ല്‍ (18), രാ​കേ​ഷ് (18) എ​ന്നി​വ​രെ​യാ​ണ് പൊലീസ് പിടികൂടിയത്

കൊ​ച്ചി: യു​വാ​വി​നെ ത​ട​ഞ്ഞു​നി​ര്‍ത്തി മ​ര്‍ദ്ദി​ച്ച് മൊ​ബൈ​ല്‍ ഫോ​ണ്‍ ത​ട്ടി​യ കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ള്‍ പി​ടി​യി​ല്‍. എ​റ​ണാ​കു​ളം സി.​പി ഉ​മ്മ​ര്‍ റോ​ഡ് ക​രി​ത്ത​ല​പ​റ​മ്പ് വീ​ട്ടി​ല്‍ രാ​ഹു​ല്‍ (18), രാ​കേ​ഷ് (18) എ​ന്നി​വ​രെ​യാ​ണ് പൊലീസ് പിടികൂടിയത്.

എ​റ​ണാ​കു​ളം കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്റ്റാ​ന്‍ഡി​നു സ​മീ​പം ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ ഇ​ല​ക്ട്രി​ക്ക​ല്‍ ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നും മ​ല​പ്പു​റം സ്വ​ദേ​ശി​യു​മാ​യ യു​വാ​വി​നെ ത​ട​ഞ്ഞു നി​ര്‍ത്തി മ​ര്‍ദ്ദി​ച്ച പ്ര​തി​ക​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത്​ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

Read Also : നാഷണൽ ഹെറാൾഡ് അഴിമതി, കളളപ്പണം വെളുപ്പിക്കൽ കേസുകളിൽ നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് പങ്ക്: ഇഡി

എ​റ​ണാ​കു​ളം സെ​ന്‍ട്ര​ല്‍ സി.​ഐ എ​സ്. വി​ജ​യ​ശ​ങ്ക​റി‍ന്റെ നേ​തൃ​ത്വ​ത്തി​ലെ അ​ന്വേ​ഷ​ണ​സം​ഘം ആണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ മ​ട്ടാ​ഞ്ചേ​രി ചെ​റ​ളാ​യി​ക​ര കൂ​രി​ക്കു​ഴി പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​സ്‌​ക​റി​നെ (20) സം​ഭ​വ​ദി​വ​സ​മാ​യ ഈ​മാ​സം അ​ഞ്ചി​ന്​ ത​ന്നെ സെ​ന്‍ട്ര​ല്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

കൊ​ച്ചി ഡി.​സി.​പി വി.​യു. കു​ര്യാ​ക്കോ​സ്, എ​റ​ണാ​കു​ളം സെ​ന്‍ട്ര​ല്‍ അ​സി.​ക​മീ​ഷ​ണ​ര്‍ ജ​യ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നി​ർ​ദ്ദേശ​പ്ര​കാ​രം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്രതികൾ പി​ടി​യി​ലാ​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button