ബെംഗളൂരു: ഭർത്താവിൽ നിന്നും 23 കുത്തുകളേറ്റ് ആശുപത്രിയില്‍ കഴിയുന്ന അപൂര്‍വ്വ പുരാണിക് തന്റെ കുടുംബ ജീവിതത്തിൽ നേരിട്ട ദുരിതങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞത് ശ്രദ്ധനേടുന്നു. ഇജാസ് എന്ന യുവാവുമായി പ്രണയത്തിലായ അപൂര്‍വ്വ പുരാണിക്, അച്ഛനമ്മമാരെ ധിക്കരിച്ചു ഇയാളെ വിവാഹം ചെയ്തു. എന്നാൽ, വിവാഹത്തോടെ തന്നെ മതം മാറ്റിയെന്നും ഇറച്ചിയും മറ്റും വയ്ക്കാൻ നിർബന്ധിച്ചുവെന്നും പറഞ്ഞ അപൂർവ്വ ഇയാൾ വിവാഹിതനാണെന്ന കാര്യം തന്നിൽ നിന്നും മറച്ചു വച്ചതായും പറയുന്നു.
വിവാഹമോചനം ആവശ്യപ്പെട്ടതിന്റെ പേരിൽ ഭർത്താവ് ഇജാസിൽ നിന്നും ആക്രമണം നേരിട്ട അപൂർവ്വ ആശുപത്രിയിൽ ചികിത്സയിലാണ്. ഇജാസ് അപൂര്‍വ്വയെ 23 തവണയാണ് മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഗഡകിലെ തെരുവില്‍ ഒരു മാസം മുന്‍പാണ് അപൂര്‍വ്വ ക്രൂരമായ ആക്രമണത്തിന് വിധേയയാകേണ്ടി വന്നത്. ഇപ്പോഴിതാ, തനിക്ക് നേരിട്ട പീഡനങ്ങളെക്കുറിച്ചു അപൂർവ്വ തുറന്നു പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ചിരു ഭട്ട് എന്ന പത്രപ്രവര്‍ത്തകനാണ് അപൂര്‍വ്വ പുരാണികിന്‍റെ വീഡിയോ പങ്കുവച്ചത്.
26കാരി അപൂര്‍വ്വ പുരാണിക് ഒരു ബ്രാഹ്മണ കുടുംബത്തിലെ പെൺകുട്ടിയാണ്. ഓട്ടോക്കാരനായ ഇജാസ് എംബിഎക്കാരിയായ അപൂര്‍വ്വയുമായി സൗഹൃദത്തിൽ ആകുകയും ഒരുനാൾ ലൈംഗികമായി ആക്രമിക്കുകയും ചെയ്തു. പിന്നീട്, തന്നെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ് അപൂര്‍വ്വയെ ഭീഷണിപ്പെടുത്തി. വഴങ്ങിയില്ലെങ്കില്‍ അപൂര്‍വ്വയെയും അമ്മയേയും നശിപ്പിക്കുമെന്ന് ഭീഷണി അയാള്‍ ഉയർത്തി. തുടർന്ന്, അര്‍ഫ ബാനു എന്ന് പേരുമാറ്റി ഇയാൾ അപൂർവ്വയെ വിവാഹം ചെയ്തു.
‘വിവാഹത്തിന് സമ്മതിച്ചപ്പോള്‍ ഇസ്ലാമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചു മറ്റ് മാര്‍ഗ്ഗമില്ലാത്തതിനാല്‍ എല്ലാ രേഖകളും ഒപ്പിട്ടു. ഇത് ലവ് ജിഹാദാണ്. വിവാഹത്തിന് ശേഷവും അയാള്‍ എന്നെ ഗൗനിച്ചില്ല. എന്നെ അയാള്‍ മാനസികമായി മാറ്റിയെടുത്തു. ഞാന്‍ എന്റെ മാതാപിതാക്കളെ കേള്‍ക്കാതായി. വിവാഹത്തിന് ശേഷം ഇറച്ചി പാചകം ചെയ്യാൻ നിര്‍ബന്ധിച്ചു. ഒരു പട്ടിയെപ്പോലെയാണ് അയാള്‍ തന്നെ പരിഗണിച്ചത്. അതിനിടയില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി. കുട്ടിക്ക് നിര്‍ബന്ധപൂര്‍വ്വം അയാള്‍ ഇറച്ചി നല്‍കി. വിവാഹത്തിന് ശേഷമാണ് അറിഞ്ഞത് അയാള്‍ മറ്റൊരു സ്ത്രീയെ 14 വര്‍ഷമായി വിവാഹം ചെയ്തിരുന്നു എന്ന്. മൂന്ന് കുട്ടികളുടെ പിതാവാണ് ഇജാസ്’- അപൂര്‍വ്വ പറയുന്നു.
‘പീഢനം സഹിക്കവയ്യാതെ ഒരു നാള്‍ മാതാപിതാക്കളുടെ അരികിലേക്ക് വന്നു. അതിന് ശേഷം ഇജാസ് നിരന്തരം ഉര്‍ദ്ദുവില്‍ മോശപ്പെട്ട സന്ദേശങ്ങള്‍ അയയ്ക്കാറുണ്ട്. ഇപ്പോള്‍ വിവാഹമോചനം കോടതിയുടെ പരിഗണനയിലാണ്. ജീവിതത്തില്‍ വിവാഹം എന്ന പ്രധാന ഘട്ടത്തിലേക്ക് കടക്കും മുന്‍പ് തന്നിഷ്ടപ്രകാരം അച്ഛനമ്മമാരെ അവഗണിച്ച് എടുത്തുചാടിയത് വലിയ തെറ്റായിപ്പോയി. ഒരു പെണ്‍കുട്ടിക്കും തന്‍റെ ദുരനുഭവം ഉണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയാണ് തനിക്കുള്ളത്’- അപൂര്‍വ്വ പറയുന്നു.
Post Your Comments