KannurNattuvarthaLatest NewsKeralaNews

നരേന്ദ്ര മോദിയും ബിജെപിയും ചുവന്ന പതാകയെ ഭയക്കുന്നു: യെച്ചൂരി

കണ്ണൂർ: നരേന്ദ്ര മോദിയും ബിജെപിയും ചുവന്ന പതാകയെ ഭയക്കുന്നുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഫാസിസം അവസാനിപ്പിച്ച പതാകയെ മോദിക്കും ബിജെപിക്കുമറിയാമെന്നും ഈ ശക്തിയെയാണ് അവർ ഭയക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. ഈ ചരിത്രം അവർ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 23-ാമത് സിപിഎം പാർട്ടി കോൺഗ്രസ് സമാപന സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ഇടതുപക്ഷം ഇന്ത്യയുടെ ഒരു മൂലയിലേക്ക് ഒതുങ്ങിയിരിക്കുന്നു എന്ന് പ്രധാനമന്ത്രി സൂചിപ്പിക്കുമ്പോഴും നരേന്ദ്ര മോദിയും ബിജെപിയും ചുവന്ന പതാകയെ ഭയക്കുന്നുണ്ട്. ഇടതുപക്ഷം കേരളമെന്ന ഒരു ചെറിയ മൂലയിലേക്ക് ഒതുങ്ങിയിരിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാൽ, പ്രധാനമന്ത്രി മറ്റൊരു കാര്യം കൂടി വ്യക്തമാക്കി. ചെറുതാണെങ്കിൽ പോലും ഈ പ്രത്യയശാസ്ത്രം ഏറെ ഭയപ്പെടേണ്ടതും പരാജയപ്പെടുത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രമാത്രം ചെറുതായ ഒരു സ്ഥലത്ത് ഒതുങ്ങി നിൽക്കുന്നു എന്ന് പറയുമ്പോഴും പ്രധാനമന്ത്രി ഇത്തരത്തിൽ പറയാൻ കാരണമുണ്ട്. ഈ പ്രത്യയശാസ്ത്രം ചരിത്രപരമായ മുന്നേറ്റത്തിന്‍റേതാണ്. ചൂഷണ ആധിപത്യം ഇല്ലാതാക്കുന്നതിന് കരുത്തു പകരുന്നതും, എല്ലാ വെല്ലുവിളികളേയും മറികടക്കുന്നതുമാണ്’, യെച്ചൂരി വ്യക്തമാക്കി.

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലറെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കി

ഹിന്ദി ഭാഷ നിർബന്ധമാക്കണമെന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രഖ്യാപനം സംസ്ഥാനങ്ങളുടെ ഭാഷാപരമായ അവകാശങ്ങളെ പൂർണ്ണമായും കവർന്നെടുക്കുന്നതും ഫെഡറൽ ഘടനയെ തകർക്കുന്നതുമാണെന്ന് യെച്ചൂരി ആരോപിച്ചു. ബിജെപി – ആർഎസ്എസ് സംവിധാനം രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് ഹിന്ദുത്വ വർഗ്ഗീയ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button