കണ്ണൂർ: കേരള മോഡലിനെ വാഴ്ത്തി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കേരള മോഡല്‍ സിപിഎം രാജ്യത്താകെ പ്രചരിപ്പിക്കുമെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അവരോട് പറയാന്‍ ഉള്ളത്, കേരള മോഡല്‍ നടപ്പാക്കുക എന്നതാണെന്നും ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് സിപിഎമ്മിന്റെ മുഖ്യ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.
23ാമത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന വേദിയില്‍ സംസാരിക്കവെയാണ് ബൃന്ദ ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടി കോണ്‍ഗ്രസ് വിജയമാക്കാന്‍ പ്രവര്‍ത്തിച്ചവരെയെല്ലാം ബൃന്ദ മലയാളത്തില്‍ അഭിവാദ്യം ചെയ്തു. അതോടൊപ്പം, കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസിന്റെ അഭിവാദ്യവും അര്‍പ്പിച്ചു.
Post Your Comments