Latest NewsNewsIndia

ജാമിയ മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി, 13 പേര്‍ അറസ്റ്റില്‍

മുദ്രാവാക്യങ്ങള്‍ വിളിച്ചത് പാകിസ്ഥാന്റെ നിര്‍ദ്ദേശപ്രകാരം

ശ്രീനഗര്‍: ജാമിയ മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ശ്രീനഗറിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 13 പേര്‍ പിടിയിലായി. ഇത്, ആസൂത്രിതമായ ഗൂഢാലോചനയാണെന്നും, മുദ്രാവാക്യം വിളിച്ചവര്‍ക്ക് പാകിസ്ഥാനില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നും പോലീസ് വെളിപ്പെടുത്തി.

Read Also : ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണം: ആവശ്യവുമായി ഇ.ഡി സുപ്രീം കോടതിയിൽ

ജാമിയ മസ്ജിദിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥന തടസ്സപ്പെടുത്താനായിരുന്നു പ്രതികളുടെ ശ്രമം. ഇതിലൂടെ ക്രമസമാധാനത്തിന് ഭംഗം വരുത്താനും രാജ്യത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും പാകിസ്ഥാന്‍ ഭീകര സംഘടനകളുടെ നേതാക്കളില്‍ നിന്ന് പ്രതികള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ നിന്ന് വ്യക്തമായതായി ശ്രീനഗര്‍ എസ്എസ്പി രാഗേഷ് ബല്‍വാള്‍ പറഞ്ഞു.

സംഭവത്തില്‍, മുഖ്യപ്രതിയായ നൗഹട്ട സ്വദേശി ബഷരത് നബി ഭട്ട് അറസ്റ്റിലായിരുന്നു. ഇയാള്‍ക്ക് പാക് ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ജാമിയ മസ്ജിദില്‍ റംസാനിലെ ആദ്യ ജുമാ നമസ്‌കാരത്തിനെന്ന വ്യാജേനെ എത്തിയ സംഘം, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button