ബംഗളൂരു : കർണാടകയിലെ ഗദാഗിൽ സ്ഥിതി ചെയ്യുന്ന ജാമിഅ മസ്ജിദ് ബാബരി മസ്ജിദ് തകർത്ത പോലെ പൊളിച്ച് കളയണമെന്ന് ശ്രീരാമ സേനാ നേതാവ് പ്രമോദ് മുത്തലിക്. പള്ളി പൊളിച്ച സ്ഥലത്ത് വെങ്കിടേശ്വര ക്ഷേത്രം സ്ഥാപിക്കണമെന്നും പറഞ്ഞു. ഗദാഗ് ജില്ലയിൽ നടന്ന ഒരു സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ നമ്മൾ 72 വർഷം പൊരുതി. നീണ്ട വർഷങ്ങൾക്ക് ശേഷം അവിടെ രാം മന്ദിർ സ്ഥാപിച്ചു. അതേപോലെ, ഗദാഗിലെ ജാമിഅ മസ്ജിദും തകർക്കണം. സമ്പൂർണ വിശ്വാസത്തോടെ പറയാൻ കഴിയും, അത് ശ്രീവെങ്കിടേശ്വര ക്ഷേത്രമാണ്. പള്ളി തകർക്കണം’- മുത്തലിക് പറഞ്ഞു.
Read Also : ഐപിഎൽ വാതുവെപ്പ്: മൂന്ന് മലയാളികൾ ഉൾപ്പെടെ 27 പേർ അറസ്റ്റിൽ
ടിപ്പുസുൽത്താന്റെ ഭരണകാലത്ത് വെങ്കിടേശ്വര ക്ഷേത്രം തകർത്താണ് ജാമിഅ മസ്ജിദ് സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. മതപരിവർത്തനവുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവത്ക്കരിക്കാൻ വിളിച്ചുകൂടിയ യോഗത്തിലായിരുന്നു മുത്തലികിന്റെ വിവാദ പരാമർശം. അതേസമയം, സംസ്ഥാനത്ത് ‘നിർബന്ധിത മതപരിവർത്തനം’ തടയാൻ സർക്കാർ നിയമം കൊണ്ടുവരുമെന്ന് ഈയിടെ മുഖ്യമന്ത്രി ബസവരാജ ബൊമ്മെ വ്യക്തമാക്കിയിരുന്നു.
Post Your Comments