
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സൈനികരുടെ സ്മാരകമായ അമര് ജവാന്‍ ജ്യോതിയിലേയ്ക്ക് ചെരുപ്പുകള്‍ വലിച്ചെറിഞ്ഞ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. സുല്‍ത്താന ഖാന്‍ എന്ന അമ്പത് വയസുകാരിയെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ത്യാഗേറ്റിന് സമീപത്തുനിന്നാണ് പിടികൂടിയത്.
ഇന്ത്യാഗേറ്റിന് സമീപമുള്ള സൈനികരുടെ സ്മാരകത്തിനടുത്ത് രാവിലെ എട്ടുമണിയോടെയാണ് സുല്‍ത്താന ഖാനെ സുരക്ഷാജീവനക്കാര്‍ കണ്ടത്. തുടര്‍ന്ന് ഇവര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും അവിടേയ്ക്ക് ചെരുപ്പുകള്‍ വലിച്ചെറിയുകയുമായിരുന്നു. സുരക്ഷാ ജീവനക്കര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി യുവതിയെ പിടികൂടി. അപ്പോള്‍ യുവതി പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന് ഉച്ചത്തില്‍ വിളിച്ചു.
വൈദ്യപരിശോധനയ്ക്കായി ഇവരെ ആശുപത്രിയിലേക്ക് പൊലീസ് മാറ്റിയെന്നുമാണ് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട്.
Post Your Comments