Latest NewsNewsIndia
Trending

ഇന്ത്യാവിരുദ്ധ മുദ്രാവാക്യക്കാരെ വെടിവച്ചുകൊല്ലാനുള്ള നിയമം കേന്ദ്രം കൊണ്ടുവരണം : ആവശ്യം ആവർത്തിച്ച് കർണാടക കൃഷി മന്ത്രി ബി . സി പാട്ടിൽ

നമ്മുടെ രാജ്യത്തെ അവകാശങ്ങൾ ഒക്കെ സ്വന്തമാക്കി ഇവിടുത്തെ ഭക്ഷണവും വെള്ളവും വായുവും അകത്താക്കി പാകിസ്ഥാൻ സിന്ദാബാദ് എന്ന് വിളിക്കുന്നത് രാജ്യദ്രോഹമല്ലെങ്കിൽ മറ്റെന്താണ് ?

ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന ദേശദ്രോഹികളെ കാണുന്ന മാത്രയിൽത്തന്നെ വെടിവച്ചു വീഴ്ത്തണമെന്ന തന്റെ പ്രസ്താവന ആവർത്തിച്ചുക്കൊണ്ട് കർണാടക കൃഷി മന്ത്രി ബി . സി . പാട്ടിൽ . ഇത്തരക്കാരെ കാണുന്ന മാത്രയിൽ വെടിവയ്ക്കാൻ ഒരു നിയമം കൊണ്ടുവരാൻ കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു ഫെബ്രുവരി 24 നു ഇതേ പ്രസ്താവന അദ്ദേഹം ഉന്നയിച്ചിരുന്നു .അന്ന് അതിനു വേണ്ട നിയമങ്ങൾ കൊണ്ടുവരണമെന്നും കേന്ദ്ര സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു .

താൻ നേരത്തെ പറഞ്ഞ പ്രസ്താവനയിൽ യാതൊരു തെറ്റില്ലെന്നും അത് തിരുത്താൻ ഉദേശിക്കുന്നില്ലെന്നും അദ്ദേഹം കൂടിച്ചേർത്തു .

“നിയമം ആവശ്യപ്പെടുന്നതിൽ തെറ്റൊന്നുമില്ല. ഇന്ത്യയ്‌ക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന ഒരാളെ സംരക്ഷിക്കുന്നത് ശരിയല്ല . പാകിസ്ഥാനിലും മറ്റ് ഇസ്ലാമിക രാജ്യങ്ങളിലും ഇങ്ങനെ ചെയ്താൽ അവരെ ശിരഛേദം ചെയ്യും.ഇന്ത്യയിൽ പാകിസ്ഥാൻ സിന്ദാബാദ് എന്ന് പറയുന്നവർ കൊറോണ വൈറസ് പോലെ അപകടകാരികളാണെന്നും അദ്ദേഹം പറഞ്ഞു .

പാകിസ്ഥാനിലെ ആരെങ്കിലും ജയ് ഭാരത് മാതാ എന്ന് പറഞ്ഞാൽ അഞ്ച് മിനിറ്റിനുള്ളിൽ അയാളുടെ ശിരഛേദം ചെയ്യപ്പെടും. നമ്മുടെ രാജ്യത്തെ അവകാശങ്ങൾ ഒക്കെ സ്വന്തമാക്കി ഇവിടുത്തെ ഭക്ഷണവും വെള്ളവും വായുവും അകത്താക്കി പാകിസ്ഥാൻ സിന്ദാബാദ് എന്ന് വിളിക്കുന്നത് രാജ്യദ്രോഹമല്ലെങ്കിൽ മറ്റെന്താണ് ? അദ്ദേഹം ചോദിക്കുന്നു .

shortlink

Related Articles

Post Your Comments


Back to top button