Latest NewsKeralaNewsIndia

ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണം: ആവശ്യവുമായി ഇ.ഡി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ സജീവമായി പങ്കെടുക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തിരിച്ചടിയായി മകന്റെ കള്ളപ്പണക്കേസ്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രംഗത്തെത്തിയിരിക്കുകയാണ്. ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഇ.ഡിയുടെ ആവശ്യം. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി. ഇതോടെ, പാർട്ടി തലപ്പത്തെത്തി രാഷ്ട്രീയത്തിൽ സജീവമായ കോടിയേരിക്ക് മകന്റെ ലഹരിക്കേസ് വീണ്ടും തലവേദനയാകുന്നു.

Also Read:ഓൺലൈൻ വഴി ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നത് താത്ക്കാലികമായി നിർത്തി സൗദി

നേരിട്ടുള്ള തെളിവ് ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഹൈക്കോടതി ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്. സംശയം വെച്ച് മാത്രം ജാമ്യം നൽകാതിരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എപ്പോൾ വിളിപ്പിച്ചാലും കോടതിയിൽ ഹാജരാകണം, രാജ്യം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയായിരുന്നു ജാമ്യം.

എന്നാൽ, വരവിൽ കവിഞ്ഞ സ്വത്തുക്കളുടെ സ്രോതസ് വ്യക്തമാക്കാൻ ബിനീഷിന് കഴിഞ്ഞിട്ടില്ലെന്നും, ലഹരിവസ്തുക്കൾ വാങ്ങുന്നതിനായി കള്ളപ്പണം വെളുപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് ഇ.ഡി ജെബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പണം നിക്ഷേപിച്ച ചിലർ ചോദ്യം ചെയ്യലിന് ഇത് വരെ ഹാജരായില്ല എന്ന വിഷയവും ഇ.ഡി മുന്നോട്ട് വെയ്ക്കുന്നു.

Also Read:കര്‍ണാടകയില്‍ വര്‍ഗീയ കലാപത്തിന് ശ്രമം, ശ്രീരാമ ഘോഷയാത്ര അലങ്കോലമാക്കി : വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു

2020 നവംബര്‍ 11 നാണ് രണ്ടാം വട്ട ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരിയെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ഇഡി നാടകീയമായി അറസ്റ്റ് ചെയ്യുന്നത്. കോടിയേരി ബാലകൃഷ്ണന്‍റെ മകനായത് കൊണ്ടാണ് തന്നെ വേട്ടയാടുന്നതെന്നും, താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നുമായിരുന്നു തുടക്കം മുതൽ ബിനീഷ് ആവർത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button