KeralaLatest NewsNewsIndia

‘ഭരണകൂടം ഇല്ലാതെയാക്കിയ മനുഷ്യൻ,സാഹിബ് അനുഭവിക്കുന്ന ഓരോ വേദനയ്ക്കും നമ്മളും ബാധ്യതർ’:മദനിയെ കുറിച്ച് ശ്രീജിത്ത് പെരുമന

കൊച്ചി: കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുമ്പോഴും തന്നെക്കാൾ വിഷമങ്ങൾ അനുഭവിക്കുന്നവരുടെ ദുഃഖങ്ങളിലേക്ക് നോക്കുന്ന അബ്‌ദുൾ നാസർ മദനിയെ കുറിച്ച് അഭിഭാഷകൻ ശ്രീജിത്ത് പെരുമന. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും മദനി ഇന്ന്, മാനസികമായും ശാരീരികമായും വലിയ പ്രതിസന്ധിയിലാണെന്ന് ശ്രീജിത്ത് പെരുമന വ്യക്തമാക്കുന്നു. മദനിയുമായി ചാറ്റ് ചെയ്‌തതിന്റെ വിവരങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

വീൽചെയറിന്റെയോ പരസഹായമോ ഇല്ലാതെ ഒന്ന് പിച്ചവെയ്ക്കാൻ പോലും സാധിക്കാത്തവിധം ഭരണകൂടം ഇല്ലാതെയാക്കിയ, ഒരു മനുഷ്യനാണ് തന്റെ ഏറ്റവും മോശമായ ആരോഗ്യാവസ്ഥയിലും തന്നെക്കാൾ വിഷമങ്ങൾ അനുഭവിക്കുന്നവരുടെ ദുഃഖങ്ങളിലേക്ക് നോക്കിയത് എന്നത് ചിന്തനീയം തന്നെയാണെന്ന് അദ്ദേഹം പറയുന്നു. തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും, മദനി സാഹിബ് അനുഭവിക്കുന്ന ഓരോ വേദനയ്ക്കും നമ്മളറിയാതെ തന്നെ നമ്മൾ ബാധ്യതപ്പെട്ടവരാകുന്നുവെന്നും ജീവിച്ചിരിക്കുമ്പോഴാണ് ആ ജീവന് കരുതലായി നാം നിലകൊള്ളേണ്ടത് എന്നും ശ്രീജിത്ത് പെരുമന ഫേസ്‌ബുക്കിൽ കുറിച്ചു.

ശ്രീജിത്ത് പെരുമനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

കടുത്ത ആരോഗ്യ പ്രശനങ്ങൾ അലട്ടുന്ന സാഹചര്യത്തിൽ അബ്ദുൾ നാസിർ മദനി സാഹിബിനെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്ന് അറിഞ്ഞിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട് എന്ന് മനസിലാക്കുമ്പോഴും ഇന്നദ്ദേഹം മാനസികമായും, ശാരീരികമായും വലിയ പ്രതിസന്ധിയിലാണ്.. ആരോഗ്യ കാര്യങ്ങളെ കുറിച്ചും, കേസിന്റെ സാഹചര്യങ്ങളെക്കുച്ചും അറിയിവനായി സാധാരണ ഫോൺ ചെയ്യുമ്പോഴും, വാട്സ്ആപ്പിൽ മെസേജയച്ചാലും “മകനേ ” എന്നുള്ള മറുപടിയുണ്ടാകുമായിരുന്നു. അസുഖത്തെക്കുറിച്ച് ചോദിക്കുമ്പോൾ “മോനേ സാരമില്ല നമ്മളെക്കാൾ വലിയ വിഷമങ്ങൾ അനുഭവിക്കുന്ന നിരവധി ആളുകളുണ്ടല്ലോ” ❤ എന്നായിരിക്കും സവിനയത്തോടുള്ള മറുപടി.

ആ പറഞ്ഞത് അത്രകണ്ട് മഹത്തരമായൊരു കാര്യം എന്നല്ല പറഞ്ഞുവന്നതിനർത്ഥം മറിച്ച് ഏതവസ്ഥയിൽ നിന്നുകൊണ്ടാണ് ആ മനുഷ്യൻ അങ്ങനെ പറഞ്ഞത് എന്നതിലാണ് മഹത്വം. ഷുഗറും, പ്രഷറും, യൂറിക് ആസിഡും, തുടങ്ങി സകലമാന ജീവിതശൈലീ രോഗങ്ങളെല്ലാം ഉണ്ടെന്നുള്ളത് മാറ്റിവെക്കാം.. ദളിതനും, അശരണനും, അധികാരമില്ലാത്തവനും വേണ്ടി ശബ്ദിച്ചതിനു ഭരണകൂടവും സമൂഹവും തിരികെ നൽകിയ 23 വർഷത്തെ സമാനതകളില്ലാത്ത ജയിൽ വാസവും, വെട്ടിയെടുത്ത ഒരു കാലും, ഹൃദ്രോഗവും, തിമിരവും, തീവ്രാവദി എന്ന പേരിനൊപ്പമുള്ള മാനസിക പീഡനങ്ങളും പേറിയാണ് രക്തസാക്ഷിയായുള്ള ഈ ജീവിതം. എങ്കിലും അതിനെയെല്ലാം ഉറച്ച മനഃസാന്നിധ്യത്തോടെ അതീവച്ച അല്ല, അതിജീവിച്ചുകൊണ്ടിരിക്കുന്ന.. വീൽചെയറിന്റെയോ, പരസഹായമോ ഇല്ലാതെ ഒന്ന് പിച്ചവെയ്ക്കാൻപോലും സാധികാത്തവിധം ഭരണകൂടം ഇല്ലാതെയാക്കിയ ഒരു മനുഷ്യനാണ് തന്റെ ഏറ്റവും മോശമായ ആരോഗ്യാവസ്ഥയിലും തന്നെക്കാൾ വിഷമങ്ങൾ അനുഭവിക്കുന്നവരുടെ ദുഃഖങ്ങളിലേക്ക് നോക്കിയത് എന്നത് ചിന്തനീയം തന്നെയാണ്..പ്രത്യേകിച്ച് ഈ കലുഷിതമായ സാമൂഹിക പശ്ചാത്തലത്തിൽ എത്രയും പെട്ടെന്ന് അസുഖങ്ങൾക്ക് ശമനമുണ്ടാകട്ടെ എന്ന് അദ്ദേഹത്തോട് മറുപടി പറയുമ്പോഴും അസുഖങ്ങൾക്കുമപ്പുറം നഷ്ട്ടപ്പെട്ട സ്വാതന്ത്ര്യം തിരിച്ചുകൊടുക്കാൻ സാധിക്കുന്നില്ലല്ലോ എന്ന മനഃസാക്ഷിക്കുത്ത് എന്നിലുണ്ട്..

ഒരു പുരുഷായുസ്സ് നഷ്ടപ്പെട്ടിട്ടും മദനി സാഹിബ് പ്രതീക്ഷയർപ്പിക്കുന്ന ഒരു സ്വാതന്ത്ര്യ പുലരിയുണ്ട്.. ആ പുലരിയിലേക്ക് എത്രയും പെട്ടന്ന് എത്താനുള്ള പോരാട്ടങ്ങൾക്ക് വേഗത കൂട്ടേണ്ടിയിരിക്കുന്നു. അതിനു മനസാക്ഷി മരവിച്ചിട്ടില്ലാത്ത മനുഷ്യത്വം അല്പമെങ്കിലും ശേഷിക്കുന്ന മനുഷ്യരുടെ പിന്തുണ ആവശ്യമാണ്.. തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും മദനി സാഹിബ് അനുഭവിക്കുന്ന ഓരോ വേദനയ്ക്കും നമ്മളറിയാതെ തന്നെ നമ്മൾ ബാധ്യതപ്പെട്ടവരാകുന്നു. ജീവിച്ചിരിക്കുമ്പോഴാണ് ആ ജീവനു കരുതലായി നാം നിലകൊള്ളേണ്ടത്. കർണ്ണാടക മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ സഹായത്തോടെ അഡ്വക്കെറ്റ് ജനറലൈന്റെയും ഇടപെടലോടെ മദനിയുടെ ആരോഗ്യസ്ഥിതിയുടെ സാഹചര്യത്തിൽ വിചാരണ എത്രയും പെട്ടന്ന് പൂർത്തിയാക്കാനുള്ള നടപടികൾക്കായി ശ്രമിക്കുന്നുണ്ട് അതിജീവിക്കട്ടെ അദ്ദേഹമീ ദുരന്തകാലത്തെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button