KeralaLatest NewsIndia

അബ്ദുള്‍ നാസര്‍ മഅദനി അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു: ആരോഗ്യനിലയിൽ പുരോഗതിയില്ല

കൊച്ചി : പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.

ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മഅദനിയെ കഴിഞ്ഞ മാസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ചെ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടു. വൈകിട്ടോടെ രക്തസമ്മര്‍ദം കൂടുകയും ഓക്സിജൻ്റെ അളവ് താഴുകയുമായിരുന്നു. ഉടന്‍തന്നെ ഡോക്ടര്‍മാരുടെ സംഘം വെൻ്റിലേറ്ററിലേക്ക് മാറ്റി.

ഡയാലിസിസ് ഇപ്പോഴും തുടരുന്നുണ്ട്. കരള്‍ രോഗ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് മഅദനി കേരളത്തിലേക്ക് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button