കൊച്ചി: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃക്ക സംബന്ധമായ ചികിത്സയ്ക്കും തുടര്‍ പരിശോധനയ്ക്കുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിലെ ഡോ. ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മഅ്ദിനിയെ ചികിത്സിക്കുക. ആശുപത്രിയില്‍ സന്ദര്‍ശന വിലക്കേര്‍പ്പെടുത്തി.
Post Your Comments