ErnakulamLatest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

‘തൂക്കിക്കൊല്ലാതിരിക്കാൻ പറ്റുവോ? ഇല്ല അല്ലേ’ : പ്രതിഷേധവുമായി അഭയ ഹിരൺമയി

കൊച്ചി: ഐഎഫ്എഫ്കെ വേദിയിൽ മിനി സ്കേർട്ട് ധരിച്ച് എത്തിയതിനെ തുടർന്ന് നടി റിമ കല്ലിങ്കലിനെതിരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. വസ്ത്രധാരണത്തിന്റെ പേരിൽ റിമ കല്ലിങ്കലിനെതിരായ അധിക്ഷേപം രൂക്ഷമായതോടെ നടിക്കു പിന്തുണ പ്രഖ്യാപിച്ച് നിരവധിപ്പേർ രംഗത്ത് വന്നിരുന്നു.

ഇപ്പോൾ, തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ നടിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഗായിക അഭയ ഹിരൺ‍മയി. മിനി സ്കേർട്ട് ധരിച്ചുള്ള മിറർ സെൽഫി പങ്കുവച്ചുകൊണ്ടാണ് അഭയ പിന്തുണ അറിയിച്ചത്. ‘തൂക്കിക്കൊല്ലാതിരിക്കാൻ പറ്റുവോ? ഇല്ല അല്ലേ’ എന്ന് ചിത്രത്തിനൊപ്പം അഭയ ഹിരണ്‍മയി കുറിച്ചു.

സ്ത്രീകളെ കെണിയിലാക്കാൻ യൂട്യൂബ് വിദ്യ: സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ലൈംഗിക ബന്ധം ആവശ്യപ്പെട്ട യുവാവ് പിടിയിൽ

ഐഎഫ്എഫ്കെ വേദിയിൽ റിമ കല്ലിങ്കൽ നടത്തിയ സംഭാഷണ വീഡിയോക്കു താഴെ വലിയ രീതിയിലുള്ള സദാചാര ആക്രമണമാണ് നടക്കുന്നത്. റിമയുടെ വസ്ത്രധാരണം മാന്യമല്ലെന്ന രീതിയിലാണ് ഭൂരിഭാഗം ആളുകളും പ്രതികരിച്ചിട്ടുള്ളത്. തുടർന്ന്, സിനിമാ മേഖലയിലുള്ള നിരവധിപ്പേർ റിമയ്ക്ക് പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button