
ഡൽഹി: സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ലൈംഗിക ബന്ധം ആവശ്യപ്പെട്ട യുവാവ് പിടിയിൽ. നൂറ്റമ്പതിലധികം സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ലൈംഗിക ബന്ധം ആവശ്യപ്പെട്ട സംഭവത്തിൽ, ഹരിയാനയിലെ യമുനാനഗർ സ്വദേശിയായ സച്ചിൻ കുമാർ(30) ആണ് പോലീസിന്റെ പിടിയിലായത്. വടക്ക്-പടിഞ്ഞാറൻ ഡൽഹിയിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
സ്ത്രീകളെ കെണിയിലാക്കാനുള്ള വിദ്യകൾ ഇയാൾ പഠിച്ചത് യൂട്യൂബിൽ നിന്നാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ഇരയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതിക്ക് അയച്ച സൗഹൃദ സന്ദേശം നിരസിച്ചതിനെത്തുടർന്ന് പ്രതി വിവിധ നമ്പറുകളിൽ നിന്ന് യുവതിയെ വിളിക്കുകയായിരുന്നു. പിന്നീട്, യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ വാട്‌സ്ആപ്പിൽ അയച്ചു.
മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിന്റെ മേൽക്കൂര തകർന്നുവീണു: സ്ത്രീക്ക് പരിക്ക്
ഇയാളുമായി സൗഹൃദത്തിലായില്ലെങ്കിൽ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. യുവതി എതിർത്തതോടെ ഇയാൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. തുടർന്ന്, യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ, ഇയാൾ ഇത്തരത്തിൽ നൂറ്റമ്പതിലധികം സ്ത്രീകളെ കെണിയിൽ വീഴ്ത്തിയിട്ടുണ്ടെന്ന് കണ്ടെത്തി.
Post Your Comments