ദുബായ്: ദുബായ് എക്‌സ്‌പോയിൽ പങ്കെടുത്ത ഭക്ഷണശാലകൾ 100% സുതാര്യവും കാര്യക്ഷമവുമായി പ്രവർത്തിച്ചുവെന്ന് ദുബായ് മുനിസിപ്പാലിറ്റി. ദുബായ് മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യസുരക്ഷാ വിഭാഗം 114 രാജ്യങ്ങളിൽ നിന്ന് എക്സ്പോയ്ക്കായി ഇറക്കുമതി ചെയ്ത ഏകദേശം 3.5 ദശലക്ഷം ടൺ ഭക്ഷ്യ ഷിപ്പ്മെന്റുകൾ പരിശോധിച്ചുവെന്നും ദുബായ് മുൻസിപ്പാലിറ്റി വ്യക്തമാക്കി.
Read Also: ഇന്ത്യൻ തൊഴിലാളിക്ക് വൻതുക ശമ്പള കുടിശ്ശിക നൽകാനുണ്ട്: ബന്ധപ്പെടാനുളള വഴി തേടി സൗദി സ്പോൺസർ എംബസിയിൽ
എക്സ്പോ വേദിയിൽ സന്ദർശനം നടത്തിയ 24 ദശലക്ഷത്തിലേറെ പേരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കിയതായി ദുബായ് മുനിസിപ്പാലിറ്റിയിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഡയറക്ടർ സുൽത്താൻ അൽ താഹിർ വെളിപ്പെടുത്തി.
ദുബായ് എക്‌സ്‌പോയിൽ പങ്കെടുക്കുന്ന എല്ലാ ഔട്ട്‌ലെറ്റുകളിലും സ്മാർട് ഇൻസ്‌പെക്ഷൻ സംവിധാനം ഉപയോഗിച്ചു തങ്ങളുടെ ടീമുകൾ 3,389 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 8,211 വാക്സിൻ ഡോസുകൾ
Post Your Comments