കൊച്ചി: അനീഷ് കാവാലം എന്ന പാസ്റ്റർക്കെതിരെ ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. എന്ത് വൃത്തികേടും വിളിച്ച് പറയാനുള്ള ലൈസൻസ്, അനീഷിനെ പോലുള്ളവർക്ക് കൊടുക്കുന്നത് ആരാണെന്നും ഇയാൾക്കെതിരെ കേസ് എടുക്കണമെന്നും ജസ്ല പറയുന്നു. പള്ളിയിൽ വെച്ച് പാസ്റ്റർ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് ജസ്ല പാസ്റ്റർക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
Also Read:ഈ തോൽവി ഞങ്ങൾ അർഹിച്ചതാണ്, ശക്തമായി തിരിച്ചുവരും: ബയേൺ പരിശീലകൻ
പെൺകുട്ടികളുടെ കാലിൽ (ധരിച്ചിരിക്കുന്ന ലെഗിന്സിനെ ഉദ്ദേശിച്ച്) ബ്ലേഡ് വെച്ച് കീറണം. അവരുടെ മുഖത്തു മുളകുവെള്ളം ഒഴിക്കണം. അവരു ചാക്കുകെട്ടുപോലെയാണ് തുടങ്ങിയ പരാമർശങ്ങളാണ് അനീഷ് പ്രസംഗത്തിൽ നടത്തുന്നത്. ഉസ്താദുമാരെ മാത്രമല്ല, ഇവനെപ്പോലുള്ള വൃത്തികെട്ട പാസ്റ്റർമാരും സ്വാമിമാരും ഒക്കെ കണക്കാണെന്നും അനീഷിനെതിരെ കേസ് എടുക്കാൻ വകുപ്പുണ്ടെന്നും ജസ്ല പറയുന്നു. അതേസമയം, മതപരമായ കാര്യങ്ങളാണ് പാസ്റ്റർ പറഞ്ഞതെന്നും, പള്ളിയിൽ പാട്ട് പാടാൻ വരുമ്പോൾ എന്ത് വസ്ത്രം ധരിക്കണം, ധരിക്കരുത് എന്ന് അദ്ദേഹത്തിന് പറയാമല്ലോ എന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ആളുകൾ പാസ്റ്ററുടെ അഭിപ്രായത്തെ ന്യായീകരിക്കുന്നുമുണ്ട്.
‘പഴയ ചിന്താഗതികൾ അടിച്ചേൽപ്പിക്കാനാണ് ഇവരൊക്കെ ശ്രമിക്കുന്നത്. വാ തുറന്നാൽ വൃത്തികേടും അസംബന്ധവും പറയുന്ന ഇഷ്ടം പോലെ ആളുകളുണ്ട്. പെൺകുട്ടികളെ വളരെ വികൃതമായ പലതിനോടും ഉപമിച്ചാണ് അയാൾ പറയുന്നത്. ഒരു പെൺകുട്ടി ലെഗ്ഗിൻസ് ഇട്ട് വന്നാൽ, അവൾക്ക് മേൽ മുളക് വെള്ളം ഒഴിക്കണമെന്ന് പച്ചയ്ക്ക് പറയുന്ന ഇയാളെ അറസ്റ്റ് ചെയ്യാൻ ഇവിടെ ആരുമില്ലേ?. പൗരോഹിത്യമാണ് എന്ന് പറഞ്ഞ് മിണ്ടാതിരിക്കരുത്’, ജസ്ല പറയുന്നു.
Post Your Comments