ThiruvananthapuramLatest NewsKeralaNattuvarthaNews

‘കണ്മുന്നിൽ കുത്തേറ്റു വീണു, പിടഞ്ഞ് മരിച്ചു’: അനീഷിന്റെ മരണം ഉൾക്കൊള്ളാനാകാതെ പെൺകുട്ടി, താളം തെറ്റി 2 കുടുംബം

തിരുവനന്തപുരം: പേട്ടയിൽ രാത്രിയില്‍ പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊന്ന സംഭവം രണ്ട് കുടുംബങ്ങളുടെ താളമാണ് തെറ്റിച്ചത്. അനീഷിന്റെ അപ്രതീക്ഷിത വേർപാടിന്റെ വേദനയിലാണ് അനീഷിന്റെ പിതാവ് ജോര്‍ജ് കുട്ടിയും അമ്മ ഡോളി ജോര്‍ജും സഹോദരന്‍ അനൂപും. വീട്ടിലെ ഇളയകുട്ടിയായിരുന്നു അനീഷ്. രണ്ടുവര്‍ഷം മുന്‍പ് രാത്രിയില്‍ സുഹൃത്തുക്കളോടൊപ്പം ബൈക്കില്‍ പോകവേ അനീഷ് അപകടത്തില്‍പ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ് ഏറെനാൾ കിടപ്പിലായിരുന്നു. മരണത്തിന്റെ വക്കിൽ നിന്നും ആയിരുന്നു അന്ന് അനീഷ് രക്ഷപെട്ട് ജീവിതത്തിലേക്ക് തിരികെ വന്നത്. എന്നാൽ, അധികം നാൾ കഴിയാതെ അനീഷിനെ മരണം എന്നെന്നേക്കുമായി കവർന്നെടുക്കുമെന്ന് ആ കുടുംബവും കരുതിയില്ല.

Also Read:കോവിഡ് പകരുമെന്ന് പേടി: ചികിത്സക്കായി പുറത്തിറങ്ങിയ അച്ഛനെ ക്രൂരമായി മർദിച്ച് മകൻ

അനീഷിനെ സ്വന്തം പിതാവ് കൊലപ്പെടുത്തിയെന്നത് പെണ്‍കുട്ടിക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. കൊലപാതകത്തിന് ഇവര്‍ നേരിട്ട് സാക്ഷിയായതിന്റെ മാനസിക ബുദ്ധിമുട്ടിലാണ് പെൺകുട്ടി ഇപ്പോൾ. കണ്മുന്നിൽ കുത്തേറ്റ് വീണതും ശേഷം പിടിഞ്ഞ് മരിച്ചതും കാണേണ്ടി വന്നതിന്റെ മാനസികാഘാതത്തിലാണ് പെൺകുട്ടി. പിതാവ് റിമാന്‍ഡിലായതോടെ, പെണ്‍കുട്ടിയും അമ്മയും സഹോദരിയും ഇപ്പോൾ അടുത്ത ബന്ധുവിന്റെ വീട്ടിലാണുള്ളത്.

പേട്ട ചായക്കുടി ലൈനില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. രാത്രിയില്‍ പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയതായിരുന്നു പത്തൊമ്പതുകാരനായ അനീഷ് ജോര്‍ജ്. മകളുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് പിതാവ് സൈമണ്‍ ലാല ആയുധവുമായി എത്തിയത്. മുറി തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറിയ ലാല പിടിവലിക്കിടെ യുവാവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button