കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് അഭിനേതാവും തിരക്കഥാകൃത്തുമായ മുരളി ഗോപി. മോഹൻലാലിനെ നായകനാക്കി മുരളി ഗോപി തിരക്കഥയെഴുതിയ ലൂസിഫറിന്റെ വൻ വിജയത്തിന് ശേഷം, ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ പുറത്തിറങ്ങുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
ഇപ്പോൾ, എമ്പുരാന് ശേഷം മമ്മൂട്ടിയെ നായകനാക്കിയുള്ള സിനിമയുടെ തിരക്കഥയാണ് എഴുതുന്നതെന്ന് തുറന്ന് പറയുകയാണ് മുരളി ഗോപി. ഭാഷയുടെ പ്രകാശനം സ്‌ക്രീനില്‍ കൊണ്ടുവരുന്ന ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളാണ് മമ്മൂട്ടിയെന്ന് മുരളി ഗോപി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. അങ്ങനെയൊരു അഭിനേതാവിനെ കിട്ടുന്നത് ഒരു എഴുത്തുകാരന്റെ സ്വപ്‌നമാണെന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു.
സ്കൂട്ടറിൽ കഞ്ചാവ് വിൽപന : കുപ്രസിദ്ധ കഞ്ചാവ് വിൽപ്പനക്കാരൻ അറസ്റ്റിൽ
‘എമ്പുരാന്‍ കഴിഞ്ഞ് എഴുതുന്നത് മമ്മൂട്ടി സാറിന് വേണ്ടിയുള്ള സിനിമയാണ്. ഭാഷയുടെ പ്രകാശനം സ്‌ക്രീനില്‍ കൊണ്ടുവരുന്ന ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളാണ് മമ്മൂട്ടി സാര്‍. ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു അഭിനേതാവിനെ കിട്ടുക എന്നത് സ്വപ്‌നമാണ്. ഭാഷയുടെ ആത്മാവ് മനസിലാക്കി അഭിയിക്കുന്ന ആക്ടറാണ് അദ്ദേഹം,’ മുരളി ഗോപി വ്യക്തമാക്കി.
Post Your Comments