Latest NewsNewsInternational

തൊഴിൽ ചൂഷണത്തിന് കടിഞ്ഞാണിട്ട് ന്യൂസിലൻഡ്! തൊഴിൽ വിസ നിയമങ്ങൾ പരിഷ്കരിച്ചു

കുടിയേറ്റ തൊഴിലാളികൾക്കായുള്ള മൈഗ്രന്റ് എക്സ്പ്ലോയിറ്റേഷൻ പ്രൊട്ടക്ഷൻ വർക്ക് വിസയിലാണ് മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്

വിദേശ തൊഴിലാളികൾക്ക് കൂടുതൽ പരിരക്ഷയൊരുക്കി ന്യൂസിലൻഡ്. തൊഴിലുടമകളുടെ ചൂഷണവുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് വിദേശ തൊഴിലാളികൾക്ക് നിയമപരിരക്ഷ ഒരുക്കിയിരിക്കുന്നത്. ഇതിനെ തുടർന്ന് തൊഴിൽ വിസ നിയമങ്ങൾ ന്യൂസിലൻഡ് പരിഷ്കരിച്ചിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികൾക്കായുള്ള മൈഗ്രന്റ് എക്സ്പ്ലോയിറ്റേഷൻ പ്രൊട്ടക്ഷൻ വർക്ക് വിസയിലാണ് മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

തൊഴിലുടമയുടെ പിന്തുണയുള്ള തൊഴിൽ വിസയിൽ ജോലി ചെയ്യുമ്പോൾ, തൊഴിലാളി ഏതെങ്കിലും തരത്തിലുള്ള ചൂഷണത്തിന് ഇരയാവുകയും, അവ റിപ്പോർട്ടും ചെയ്തിട്ടുണ്ടെങ്കിൽ ന്യൂസിലൻഡ് സർക്കാർ ഇതിനെതിരെ അന്വേഷണം നടത്തുന്നതാണ്. ഇതോടെ, വിദേശ തൊഴിലാളികൾക്ക് ഈ ജോലിയിൽ നിന്ന് പിന്മാറാനും, മൈഗ്രന്റ് എക്സ്പ്ലോയിറ്റേഷൻ പ്രൊട്ടക്ഷൻ വർക്ക് വിസയ്ക്ക് അപേക്ഷിക്കാനും സാധിക്കും.

Also Read: കണ്ണീർക്കടലായി നേപ്പാൾ: ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 157 കവിഞ്ഞു

മൈഗ്രന്റ് എക്സ്പ്ലോയിറ്റേഷൻ പ്രൊട്ടക്ഷൻ വർക്ക് വിസ ഉപയോഗിച്ച് തൊഴിലാളികൾക്ക് നിലവിലെ ജോലി വേഗത്തിൽ ഉപേക്ഷിക്കാനും, ന്യൂസിലൻഡിൽ എവിടെയും ഏത് തൊഴിലുടമയ്ക്ക് കീഴിൽ ജോലി ചെയ്യാനും സാധിക്കും. കൂടാതെ, ഈ വിസ ഉപയോഗിച്ച് ജീവനക്കാരന് യാതൊരു ചെലവുമില്ലാതെ ന്യൂസിലൻഡിൽ 6 മാസം താമസിക്കാനും കഴിയുന്നതാണ്. ചൂഷണത്തിനിരയായ കുടിയേറ്റക്കാർക്ക് കൂടുതൽ പിന്തുണ നൽകാൻ ഇമിഗ്രേഷൻ മന്ത്രി കഴിഞ്ഞ മാസം നടത്തിയ പ്രഖ്യാപനത്തെ തുടർന്നാണ് പുതിയ മാറ്റങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button