വെല്ലിങ്ടൺ: ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കത്തിനിടെ കാനഡയ്ക്ക് അനുകൂലമായ നിലപാടുമായി ന്യൂസിലാന്‍ഡ്. 41 കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചയക്കാനുള്ള ഇന്ത്യയുടെ നീക്കത്തില്‍ ആശങ്കയുണ്ടെന്ന് ന്യൂസിലാന്‍ഡ് വ്യക്തമാക്കി. നേരത്തെ അമേരിക്കയും ബ്രിട്ടനും കാനഡയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തില്‍ കാനഡയെ പരസ്യമായി പിന്തുണയ്ക്കാത്ത ഏക ഫൈവ് എസ് രാജ്യമായിരുന്നു ന്യൂസിലാന്‍ഡ്. നേരത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചപ്പോഴും ന്യൂസിലാന്‍ഡ് ഒരു തരത്തിലുള്ള അഭിപ്രായപ്രകടനവും നടത്തിയിരുന്നില്ല.
‘അക്രഡിറ്റഡ് നയതന്ത്രജ്ഞരുടെ പ്രത്യേകാവകാശങ്ങളും സംരക്ഷണവും ഉള്‍പ്പെടെ, നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള 1961ലെ വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം എല്ലാ രാജ്യങ്ങളും അവരുടെ ബാധ്യതകള്‍ പാലിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കൂടുതല്‍ നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള സമയമാണിത്’, ന്യൂസിലാന്‍ഡ് വിദേശകാര്യ മന്ത്രാലയം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
Post Your Comments