ThiruvananthapuramKeralaNattuvarthaLatest NewsIndiaNews

ഇപ്പോള്‍ കോൺഗ്രസ്‌ രാജ്യം ഭരിച്ചിരുന്നുവെങ്കില്‍ 75 രൂപയ്ക്ക് പെട്രോൾ ലഭിക്കുമായിരുന്നു: പദ്മജ വേണുഗോപാല്‍

തിരുവനന്തപുരം: ഇപ്പോള്‍ കോണ്‍ഗ്രസ് ഇന്ത്യ ഭരിച്ചിരുന്നുവെങ്കില്‍ 75 രൂപയ്ക്ക് പെട്രോള്‍ ലഭിക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുമ്പോഴും ഇന്ത്യയില്‍ പെട്രോള്‍ വില കുത്തനെ ഉയരുകയാണെന്ന് പദ്മജ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി പദമേറ്റെടുക്കുമ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളറായിരുന്നുവെന്നും അന്ന് ഡല്‍ഹിയില്‍ പെട്രോള്‍ വില 71 രൂപ 51 പൈസയും, ഡീസല്‍ വില 57 രൂപ 28 പൈസയുമായിരുന്നുവെന്നും പദ്മജ പറയുന്നു. പെട്രോളും ഡീസലും തമ്മില്‍ 14 രൂപ 23 പൈസ വ്യത്യാസം ഉണ്ടായിരുന്നുവെന്നും പദ്മജ കൂട്ടിച്ചേർത്തു.

2014ന് ശേഷം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുന്ന ഒരു പ്രതിഭാസമാണ് നാം കണ്ടതെന്നും 40 ഡോളറിലേക്ക് ക്രൂഡ് ഓയില്‍ വില കൂപ്പുകുത്തി ഇടിഞ്ഞപ്പോള്‍ പോലും ഇന്ധന വിലയില്‍ ജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചില്ലെന്നും പദ്മജ ചൂണ്ടിക്കാണിച്ചു. ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും മോദി സര്‍ക്കാര്‍ മറ്റ് നികുതികള്‍ കൂട്ടി ഇന്ധന വില വര്‍ദ്ധിപ്പിക്കുകയായിരുന്നുവെന്നും പദ്മജ പറയുന്നു. കോൺഗ്രസ്‌ ഗവണ്മെന്റ് അന്ന് ഡീസലിന് 3 രൂപ 47 പൈസ നികുതി ഈടാക്കിയപ്പോൾ മോദി ഗവണ്മെന്റ് ഇന്ന് 30 രൂപയോളം നികുതി ഈടാക്കുന്നതായും പദ്മജ വ്യക്തമാക്കി.

പദ്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഗോൾഡൻ വിസ സ്വീകരിച്ച് ട്രാൻസ്‌ജെൻഡർ നായിക അഞ്ജലി അമീർ

കോൺഗ്രസ്‌ രാജ്യo ഭരിച്ചിരുന്നു എങ്കിൽ ഇന്ന് 75 രൂപയ്ക്കു പെട്രോൾ ലഭിക്കും ആയിരുന്നു…20 14 മെയിൽ നരേന്ദ്ര മോദി പ്രധാന മന്ത്രി പദം ഏറ്റെടുക്കുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ ആയിരുന്നു… അന്ന് ഡൽഹിയിൽ പെട്രോൾ വില 71 രൂപ 51 പൈസയും, ഡീസൽ വില 57 രൂപ 28 പൈസയും മാത്രം ആയിരുന്നു.. 14 രൂപ 23 പൈസ പെട്രോളും ഡീസലും തമ്മിൽ വിത്യാസം ഉണ്ടായിരുന്നു..ഇന്ന് ക്രൂഡ് ഓയിൽ വില 102 ഡോളർ മാത്രം ഉള്ളപ്പോൾ പെട്രോളിന് 115 രൂപയും തൊട്ടു പിന്നാലെ ഡീസൽ വിലയും…
2014 ന് ശേഷം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയുന്ന ഒരു പ്രതിഭാസം ആണ് നാം കണ്ടത്..40 ഡോളറിലേക്ക് ക്രൂഡ് ഓയിൽ വില കൂപ്പ് കുത്തി ഇടിഞ്ഞപ്പോൾ പോലും ഇന്ധന വിലയിൽ ജനങ്ങൾക്ക്‌ പ്രയോജനം ലഭിച്ചില്ല.. അതിന് കാരണം എന്ത്?
കോൺഗ്രസ്‌ ഭരിച്ചിരുന്ന കാലത്ത് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 147.27 ഡോളറിൽ എത്തിയപ്പോൾ പോലും അന്ന് കേന്ദ്ര സർക്കാരിന് ഒരു ലിറ്റർ പെട്രോളിന് 9 രൂപ 48 പൈസയും, ഡീസലിന് 3 രൂപ 47 പൈസയും ആണ് എക്സയിസ് ഡ്യൂട്ടി ലഭിച്ചിരുന്നത്… പക്ഷെ മോദി സർക്കാർ ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര വിപണിയിൽ കുറയുമ്പോൾ മറ്റു നികുതികൾ കൂട്ടി പെട്രോളിനും ഡീസലിനും വില കൂട്ടികൊണ്ട് ഇരുന്നു, അത് കൊണ്ട് ക്രൂഡ് ഓയിൽ വില കുറഞ്ഞതിന്റെ പ്രയോജനം ജനങ്ങൾക്ക്‌ ലഭിച്ചില്ല…കോൺഗ്രസ്‌ ഗവണ്മെന്റ് അന്ന് ഡീസലിന് 3 രൂപ 47 പൈസ നികുതി ഈടാക്കിയപ്പോൾ മോദി ഗവണ്മെന്റ് ഇന്ന് 30 രൂപയോളം നികുതി ഈടാക്കുന്നു… ഈ ഭീമം ആയ നികുതി ചുമത്തൽ കൊണ്ടാണ് രാജ്യത്ത് ഇന്ന് ഇന്ധന വില ഇത്രയും ഭീമം ആകാൻ കാരണം..
പദ്മജ വേണുഗോപാൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button