ലക്നൗ: ഗോരഖ്നാഥ് ക്ഷേത്രം ആക്രമിച്ച സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. ക്ഷേത്രത്തില്‍ ആക്രമണം നടത്തിയ അഹമ്മദ് മുര്‍ത്താസ അബ്ബാസിക്ക് പ്രചോദനമായത് വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്കിന്റെ പ്രസംഗമാണെന്ന് സൂചന. കെമിക്കല്‍ എന്‍ജിനീയറായ അബ്ബാസിയുടെ ലാപ് ടോപ്പ്, പെന്‍ഡ്രൈവ് എന്നിവയില്‍ നിന്നും ജിഹാദി വീഡിയോകള്‍ ഉള്‍പ്പെടെ സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ്, അന്വേഷണ സംഘം ഇത്തരമൊരു കണ്ടെത്തലിലേക്ക് എത്തിയത്. സംഭവത്തില്‍, യുപിയിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡും പ്രത്യേക സംഘവും ചേര്‍ന്നുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Read Also: ഹിജാബ് മുതൽ ടിപ്പു വരെ: കന്നഡിഗരെ മതഭ്രാന്തന്മാരായി മുദ്രകുത്താൻ ഗൂഢ ശ്രമം, ഇപ്പോൾ സംഭവിക്കുന്നത്
കഴിഞ്ഞ ഞായറാഴ്ച ഗോരഖ്പൂര്‍ ക്ഷേത്രത്തിലുണ്ടായ ആക്രമണത്തില്‍, ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരായിരുന്ന ജവാന്മാര്ക്കും പോലീസുകാര്ക്കമാണ് പരിക്കേറ്റത്. ആക്രമണത്തിനിടെ ‘അല്ലാഹു അക്ബര്‍’ എന്ന മുദ്രാവാക്യവും അക്രമി ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മുംബൈ, കോയമ്പത്തൂര്‍, നേപ്പാള്‍ എന്നിവിടങ്ങളിലേക്ക് അബ്ബാസി യാത്ര ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് യുപി സര്‍ക്കാരിന്റെ വിലയിരുത്തല്‍.
Post Your Comments