Latest NewsNewsInternational

പാകിസ്ഥാനിൽ ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം: വിഗ്രഹങ്ങൾ നശിപ്പിച്ച് അക്രമികൾ

ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം. സിന്ധ് പ്രവിശ്യയിലെ കോട്രിയിലെ ശിവക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നത്. ക്ഷേത്രം തകർത്തതിന് പിന്നിൽ പ്രവർത്തിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

അക്രമികൾ ക്ഷേത്രം തകർക്കുകയും രാമന്റെ വിഗ്രഹത്തിൽ നിന്ന് സ്വർണ്ണശൃംഖലയും കിരീടവും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് ശിരോമണി അകാലിദൾ ദേശീയ വക്താവ് മഞ്ജീന്ദർ സിംഗ് സിർസ, അക്രമികൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. സംഭവത്തിൽ കടുത്ത നടപടി സ്വീകരിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് അദ്ദേഹം അഭ്യർത്ഥിച്ചു. ഇത്തരം ആക്രമണങ്ങൾ പാകിസ്ഥാനിൽ ഒരു സാധാരണ കാഴ്ചയാണ്. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള പെൺകുട്ടികളെ, മുസ്ലീം പുരുഷന്മാരെ കൊണ്ട് നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയാണെന്നും സിർസ പറഞ്ഞു.

Read Also  :  രാജ്യത്ത് സ്വര്‍ണവില 52,000 കടക്കുമെന്ന് സൂചന നല്‍കി അമിത് സജ്ജേ, പ്രവചനം ശരിവെച്ച് സാമ്പത്തിക വിദഗ്ദ്ധര്‍

കഴിഞ്ഞ മാസം കൃഷ്ണജന്മാഷ്ടമിക്ക് മുന്നോടിയായി പാകിസ്ഥാനിലെ ഒരു കൃഷ്ണ ക്ഷേത്രം തകർത്തിരുന്നു. ഇപ്പോൾ ദീപാവലിക്ക് മുന്നോടിയായി മറ്റൊരു ക്ഷേത്രവും തകർത്തിരിക്കുകയാണ്. ഇപ്പോൾ എല്ലാ ഹിന്ദു ഉത്സവങ്ങൾക്കും മുന്നോടിയായി ക്ഷേത്രങ്ങൾക്ക് നേരെയുളള ആക്രമണം പതിവാക്കിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button