Latest NewsKerala

ക്ഷേത്രത്തിന് നേരെ ആക്രമണം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് ക്ഷേത്രം ഭാരവാഹികൾ

ക്ഷേത്രത്തിന്റെ പേരെഴുതി വെച്ചിരുന്ന ബോര്‍ഡും സമീപത്ത് ശബരിമല ശാസ്താവിന്റെ ചിത്രം പതിച്ചിരുന്ന മറ്റൊരു ബോര്‍ഡുമാണ് നശിപ്പിച്ചത്.

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ ക്ഷേത്രത്തിന് നേരെ ആക്രമണം. കടമ്പാട്ട്‌കോണം ഉടയന്‍കാവ് തമ്പുരാന്‍ ക്ഷേത്രത്തിന് നേരെയായിരുന്നു ആക്രമണം. ക്ഷേത്രത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകളാണ് തകര്‍ക്കപ്പെട്ടത്. ക്ഷേത്രത്തിന്റെ പേരെഴുതി വെച്ചിരുന്ന ബോര്‍ഡും സമീപത്ത് ശബരിമല ശാസ്താവിന്റെ ചിത്രം പതിച്ചിരുന്ന മറ്റൊരു ബോര്‍ഡുമാണ് നശിപ്പിച്ചത്.

read also: വീടിന്റെ വില നാല് കോടി രൂപയല്ല; അഞ്ച് കിടപ്പുമുറികളുള്ള വീടിന്റെ യഥാര്‍ത്ഥ വില വെളിപ്പെടുത്തി ​ആദിത്യ നാരായണ്‍

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘമായിട്ടെത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു.സംഭവത്തെ തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ കല്ലമ്പലം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ശക്തമായ നടപടിയില്ലെങ്കില്‍ പ്രത്യക്ഷ പ്രതിഷേധം ഉള്‍പ്പെടെയുളള പരിപാടികള്‍ സംഘടിപ്പിക്കാനും നീക്കമുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button