ശ്രീനഗര്‍ : ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ രണ്ടാം വാര്‍ഷികത്തില്‍ ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനാണ് ഭീകരര്‍ ലക്ഷ്യമിടുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഓഗസ്റ്റ് 5 ന് പുറമേ സ്വാതന്ത്ര്യദിനത്തിലും ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ നടന്നേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജമ്മു കശ്മീരിലെ ക്ഷേത്രങ്ങള്‍ ലക്ഷ്യമിട്ട് സ്‌ഫോടക പദ്ധതികള്‍ ആസൂത്രണം ചെയ്ത് പാക് ഭീകരര്‍ . ലഷ്‌കര്‍-ഇ-ത്വയ്ബ, ജയ്ഷ്-ഇ-മുഹമ്മദ് എന്നീ ഭീകര സംഘടനകളാണ് ജമ്മു കശ്മീരിലെ ഹിന്ദു ക്ഷേത്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.
വ്യാഴാഴ്ച ജമ്മു കശ്മീരിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളില്‍ ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു . ഗജ്വാള്‍ പോലീസ് സ്റ്റേഷന്‍ ഏരിയയിലെ ഐടിബിപി സെന്ററിലും , ക്ലിയാരി ഇന്റര്‍നാഷണല്‍ ബോര്‍ഡര്‍ ഭാഗത്തും , ബാരി ബ്രഹ്മ ഭാഗത്തുമാണ് ഡ്രോണുകള്‍ കണ്ടെത്തിയത് . ഇതേ തുടര്‍ന്ന് ജമ്മു കശ്മീരില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു.
Post Your Comments