Latest NewsNewsInternational

ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണവുമായി മതമൗലികവാദികൾ

ധാക്ക : ബംഗ്ലാദേശില്‍ ഹിന്ദുക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം. ഗായ്ബന്ധ ജില്ലയിലെ സഘടയിലെ ഹിന്ദു ക്ഷേത്രമാണ് ഇസ്ലാം മതമൗലികവാദികളായ അക്രമികള്‍ നശിപ്പിച്ചത്. കഴിഞ്ഞ കുറെ നാളുകളായി ബംഗ്ലാദേശിലെ ഹിന്ദുക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം വര്‍ധിച്ചുവരികയാണ്. ഇക്കുറി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ വരെ അക്രമികൾ അടര്‍ത്തിക്കൊണ്ടുപോയി.

Read Also : പൊതു സ്ഥലത്ത് മാസ്‌കില്ലാതെ പുറത്തിറങ്ങിയ നടി ദീപികയുടെ ബാഗ് തട്ടിയെടുക്കാൻ ശ്രമം ; വീഡിയോ കാണാം

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബങ്ങള്‍ക്ക് നേരെയും വന്‍തോതില്‍ ആക്രമണമുണ്ടായി. മൈമെന്‍സിംഗ് ജില്ലയിലെ താരകാന്‍ഡ ഉപജില്ലയിലെ മുഹമ്മദ് ഹഫിസുദ്ദീന്‍റെ നേതൃത്വത്തിലാണ് മതമൗലികവാദികൾ ആക്രമണം നടത്തിയത്. ഹിന്ദു കുടുംബാംഗങ്ങളില്‍ പലര്‍ക്കും സാരമായ പരിക്കേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button