ഡല്‍ഹി: പാകിസ്ഥാനിൽ ഹിന്ദുക്ഷേത്രം ആക്രമിച്ച് തീയിട്ട സംഭവത്തില്‍ ഇന്ത്യ പ്രതിഷേധമറിയിച്ചു. പാക് നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയാണ് സംഭവത്തിൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം അറിയിച്ചത്. പാകിസ്ഥാനിൽ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് എതിരായ അക്രമങ്ങളും പീഡനങ്ങളും തുടരുന്നതായും ആരാധനാലയങ്ങള്‍ക്ക് നേരെയും ആക്രമണം നടക്കുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ബുധനാഴ്ചയാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള സിദ്ധിവിനായക് ക്ഷേത്രം ഒരു കൂട്ടമാളുകള്‍ ചേര്‍ന്ന് ആക്രമിച്ചത്. സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റാണ് ആക്രമത്തിന് കാരണമായത് എന്നാണ് ലഭ്യമായ വിവരം. ക്ഷേത്രത്തിൽ നടന്ന ആക്രമണത്തിലും പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ മതസ്വാതന്ത്ര്യം, ആരാധനാലയങ്ങള്‍ എന്നിവയ്‌ക്കെതിരേ തുടരുന്ന അതിക്രമങ്ങൾക്ക് എതിരേയും വിദേശകാര്യമന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തി എന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
Post Your Comments