ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

പൃഥ്വിരാജിനോട് എന്താണ് ഇത്ര ദേഷ്യം?: ഹേറ്റ് രാജപ്പന്‍ ഗ്രൂപ്പുകാരന്റെ മറുപടി പങ്കുവെച്ച് ഒമര്‍ ലുലു

കൊച്ചി: ‘ഹാപ്പി വെഡിങ്’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രീതി നേടിയ സംവിധായകനാണ് ഒമർ ലുലു. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഒമര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന കുറിപ്പുകളും ചിത്രങ്ങളും വളരെ വേഗത്തിൽ വൈറലാകാറുണ്ട്.

ഇത്തരത്തിൽ ഒമർ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ചർച്ചയാകുന്നത്. 10 വര്‍ഷത്തിനു ശേഷം മലയാള സിനിമയില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞത് വലിയ ശ്രദ്ധനേടിയിരുന്നു. ഈ വിഷയത്തെക്കുറിച്ചാണ് ഒമര്‍ ലുലു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

Prithviraj Sukumaranന് എതിരെ We Hate Rajappan എന്ന ഗ്രൂപ്പ് കൊണ്ട് നടന്ന എന്റെ കൂട്ടുക്കാരനോട് ചോദിച്ചു എന്താ ഇയാളെ ഇത്ര ദേഷ്യം എന്ന്
Prithviraj ഭയങ്കര അഹങ്കാരിയും തള്ളാണുമെന്നും എന്നിട്ട് പറഞ്ഞ കാരണം ഇതാണ്
1) സൂപ്പര്‍സ്റ്റാര്‍സ് ആ കസേര ഒഴിഞ്ഞു കൊടുക്കണം,പ്രായത്തിന് അനുസരിച്ച് ഉള്ള റോള്‍ ചെയ്യണമെന്ന് Prithviraj പറഞ്ഞു
2) അല്ലൂഅര്‍ജ്ജുന്‍ വിജയ് ഇവരുടെ മസാല സിനിമകള്‍ക്ക് എതിരെ Prithviraj പറഞ്ഞൂ
3)പിന്നെ ആസ്‌ത്രേലിയയില്‍ കൗണ്ടി ക്രിക്കറ്റ് ടീമില്‍ കളിച്ചു എന്നും പറഞ്ഞു
Prithviraj Productions & Directionലൂടെ ആദ്യത്തെ 2 കാര്യങ്ങളും കാലം തെളിച്ചു,രാജപ്പന്‍ രാജുവേട്ടനായി ക്രിക്കറ്റ് കളി കാണാന്‍ ഇപ്പോഴും ഭാഗ്യം കിട്ടിയിട്ട് ഇല്ലാ രാജുവേട്ടാ.Next Seaosnil ഇറങ്ങി വിമര്‍ശകരുടെ നെഞ്ചത്തടിക്കുക Sixer
അതെ എല്ലാം രാജുവേട്ടന്‍ പറഞ്ഞ പോലെ തന്നെ അണ്ണന്റെ ഒരു ദീര്‍ഘവീക്ഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button