തിരുവനന്തപുരം: പഞ്ചായത്ത് ഓഫീസ് പൊളിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു. തിരുവനന്തപുരം പാറശാല സ്വദേശി നിധിന് രാജ്(22)ആണ് മരിച്ചത്.
പാറശാല പഞ്ചായത്ത് ഓഫീസ് പൊളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിധിന് രാജ് കാൽ വഴുതി വീഴുകയായിരുന്നു.
Read Also : ടോറസ് ലോറിക്ക് അടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം
അപകടം നടന്ന ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments