കൊച്ചി: ആലുവ ജയിലില്‍ കഴിഞ്ഞ നടന്‍ ദിലീപിന് ചില സൗകര്യങ്ങള്‍ ചെയ്‌തു കൊടുത്തു വെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ശ്രീലേഖയ്ക്കെതിരെ വിമര്‍ശനവുമായി മുന്‍ ഐജി എ വി ജോര്‍ജ് രംഗത്ത്.
സാധാരണക്കാര്‍ക്കുള്ള സൗകര്യം മാത്രമേ ദിലീപിനു ജയിൽ ലഭിക്കൂ. അങ്ങനെയിരിക്കെ, ദിലീപിന് മാത്രം പ്രത്യേക സൗകര്യം നല്‍കാന്‍ പറ്റില്ല. എന്നിട്ടും ദിലീപിന് മാത്രം കരിക്കിന്‍ വെള്ളം വാങ്ങി കൊടുത്തു. അത്തരം സൗകര്യങ്ങള്‍ ഒരാള്‍ക്ക് മാത്രം എന്തിന് നല്‍കിയെന്ന് ശ്രീലേഖ വ്യക്തമാക്കണമെന്നും എ വി ജോര്‍ജ് പറഞ്ഞു.
read also: കുട്ടികളെ നിങ്ങള്‍ക്ക് നല്ല മാര്‍ക്ക് നേടണോ ? എങ്കില്‍ ഇനി മുതല്‍ ചിട്ടയായി പഠിക്കാം
എ വി ജോര്‍ജിന്റെ വാക്കുകൾ ഇങ്ങനെ.. ‘ജയിലില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയാണ് നല്‍കേണ്ടത്. സാധാരണക്കാര്‍ക്കുള്ള സൗകര്യം മാത്രമേ ദിലീപിനും അവിടെ ലഭിക്കൂ. പൊലീസ് ഉപ്രദ്രവിച്ച് അവിടെ കൊണ്ട് തള്ളിയതല്ലല്ലോ. ഒരു ഫൈവ് സ്റ്റാര്‍ ലൈഫ് നയിച്ചിരുന്ന വ്യക്തിക്ക് ജയിലില്‍ കിടക്കുന്ന സമയത്ത് മാനസികവും ശാരീരികവുമായ വിഷമതകളും നേരിടേണ്ടി വന്നേക്കും. ദിലീപിന് മാത്രം പ്രത്യേക സൗകര്യം നല്‍കാന്‍ പറ്റില്ല. നൂറ് കണക്കിന് പ്രതികള്‍ ജയിലിലുണ്ട്. എന്നിട്ടും ദിലീപിന് മാത്രം കരിക്കിന്‍ വെള്ളം വാങ്ങി കൊടുത്തു. അത്തരം സൗകര്യങ്ങള്‍ ഒരാള്‍ക്ക് മാത്രം എന്തിന് നല്‍കിയെന്ന് ശ്രീലേഖ വ്യക്തമാക്കണം’
Post Your Comments