
തൃശൂർ: ജനങ്ങളുടെ പ്രിയ നേതാവും നടനുമായ സുരേഷ് ഗോപിയുടെ ചിത്രം വരച്ച് ശ്രദ്ധേയനായി ജയേഷ്. 5000 ചിരട്ടകൾ കൊണ്ടാണ് ജയേഷും കുടുംബവും തങ്ങളുടെ പ്രിയതാരത്തിന്റെ ചിത്രം സൃഷ്ടിച്ചത്. വെള്ള, കറുപ്പ്, ഗ്രെ തുടങ്ങിയ നിറങ്ങൾ അടിച്ച ചിരട്ടകൾ കൊണ്ടാണ് സുരേഷ് ഗോപിയെ സൃഷ്ടിച്ചിരിക്കുന്നത്. ജയേഷും, ഭാര്യ റെനീഷയും മകളും ചേർന്നാണ് സുരേഷ് ഗോപിയുടെ ചിത്രം വരച്ചെടുത്തത്. ജോബി ചുവന്നമണ്ണ് ആണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ജയേഷിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.
Also Read:ക്രിസ് ഗെയ്ല്‍ ഐപിഎല്ലിലേക്ക് വീണ്ടും മടങ്ങിവരുന്നു
വെറും മൂന്ന് ദിവസം കൊണ്ടാണ് ഇവർ ഇത്തരമൊരു ചിത്രം ഉണ്ടാക്കിയെടുത്തത്. റെനീഷയുടെ ഐഡിയ ആയിരുന്നു ഇത്തരമൊരു ചിത്രം. ചെറുപ്പം തൊട്ട് തന്നെ റെനീഷയുടെ പ്രിയതാരമാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ പോലീസ് വേഷങ്ങൾ കണ്ട്, പോലീസ് ആകണമെന്നായിരുന്നു പണ്ട് ആഗ്രഹമെന്ന് റെനീഷ പറയുന്നു. സുരേഷ് ഗോപിയെ ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലെന്നും യുവതി വ്യക്തമാക്കുന്നു. പ്രിയതാരത്തെ നേരിൽ കാണണമെന്ന ആഗ്രഹവും ഇരുവരും തുറന്നു പറഞ്ഞു.
‘ആറ് മാസം മുന്നെയാണ് ഇതിന്റെ പണി തുടങ്ങിയത്. പറമ്പ് ചെത്തി, വൃത്തിയാക്കി. വർക്ക് തുടങ്ങിയപ്പോൾ മഴ ഒരു വെല്ലുവിളി ആയിരുന്നു. വീടിന്റെ ഇന്റീരിയൽ വർക്ക് ആണ് എന്റെ തൊഴിൽ. ഒരുപോലത്തെ ചിരട്ടയല്ല ഈ വർക്കിനായി ഉപയോഗിച്ചത്. സ്കെച്ചിട്ട ശേഷമായിരുന്നു ചിരട്ട വെച്ച് തുടങ്ങിയത്. മൂന്ന് ദിവസം കൊണ്ടാണ് ഈ വർക്ക് ചെയ്തത്. മുകളിൽ നിന്ന് നോക്കുമ്പോഴാണ് അതിന്റെ മനോഹാരിത മനസിലാവുക’, ജയേഷ് പറയുന്നു.
Post Your Comments