CinemaLatest NewsNewsIndiaBollywoodEntertainment

‘ഹിജാബ് അവരുടെ ചോയ്‌സ് ആണ്, അവരെ ജീവിക്കാന്‍ അനുവദിക്കൂ’: മിസ് യൂനിവേഴ്‌സ് ഹര്‍നാസ് സന്ധു

കൊൽക്കത്ത: ഹിജാബ് നിരോധനത്തിനെതിരെ വീണ്ടും ശബ്ദമുയർത്തി മിസ് യൂനിവേഴ്‌സ് ഹര്‍നാസ് കൗര്‍ സന്ധു. ഹിജാബ് വിഷയത്തിൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ, പെൺകുട്ടികളെ ടാർഗെറ്റ് ചെയ്യുന്നത് അവസാനിപ്പിക്കാൻ ഹർനാസ് സമൂഹത്തോട് അഭ്യർത്ഥിച്ചു. ഹിജാബ് അടക്കമുള്ള കാര്യങ്ങൾ അവരുടെ തീരുമാനമാണെന്നും, അതിനനുസരിച്ച് അവരെ ജീവിക്കാൻ അനുവദിക്കണമെന്നും ഹർനാസ് പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ഹർനാസിന്റെ മറുപടി.

Also Read:മദ്യപിക്കുന്നവരെ ഇന്ത്യക്കാരായി പരിഗണിക്കാനാവില്ല: അവർ മഹാപാപികളാണെന്ന് നിതീഷ് കുമാര്‍

‘ഒരു പെണ്‍കുട്ടി ഹിജാബ് ധരിക്കുന്നുണ്ടെങ്കില്‍, അത് അവരുടെ തിരഞ്ഞെടുപ്പും ഇഷ്ടവുമാണ്. ഇഷ്ടമുള്ള പോലെ ജീവിക്കാന്‍ അവരെ അനുവദിക്കൂ. എന്തിനാണ് അനാവശ്യ ഇടപെടൽ. ഹിജാബ് വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നവര്‍ക്കാണ് തെറ്റ് പറ്റിയത്. രാജ്യത്ത് ജീവിക്കുന്ന ഒരു യുവതിയെന്ന നിലയ്ക്ക്, ചുറ്റും സംഭവിക്കുന്നതിനെക്കുറിച്ചെല്ലാം സ്വന്തമായൊരു കാഴ്ചപ്പാട് ഉണ്ടായിരിക്കണം. അത് ആവശ്യമാണ്. ഹിജാബ് വിഷയത്തിലും അത്തരമൊരു കാഴ്ചപ്പാടാണ് ഞാൻ പറഞ്ഞത്. ഒരു പെൺകുട്ടിക്ക് മേൽ പുരുഷാധിപത്യ വ്യവസ്ഥിതി ആധിപത്യം പുലർത്തുന്ന അവസ്ഥയാണ് കാണുന്നത്. ഒരു പെൺകുട്ടി ഹിജാബ് ധരിക്കുകയാണെങ്കിൽ, അത് അവളുടെ ഇഷ്ടമാണ്. അവൾക്ക് വേണ്ടി, അവൾ തന്നെ സംസാരിക്കണം’, ഹർനാസ് പറഞ്ഞു.

ഹിജാബ് ധരിക്കുക എന്നതടക്കമുള്ള കാര്യങ്ങളിൽ ഒരു പെൺകുട്ടിയെ ആരെങ്കിലും ഭരിക്കുകയാണെങ്കിൽ, അവര്‍ മുന്നോട്ടുവന്ന് സംസാരിക്കട്ടെയെന്നും മറിച്ച്, അതവരുടെ തിരഞ്ഞെടുപ്പാണെങ്കില്‍ അതിൽ മറ്റൊരു അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നും മിസ് യൂണിവേഴ്‌സ് പറഞ്ഞു. ‘വ്യത്യസ്ത നിറക്കാരും വിവിധ സംസ്‌കാരങ്ങളില്‍നിന്ന് വരുന്നവരുമാണ് നമ്മള്‍ സ്ത്രീകളെല്ലാം. നമ്മള്‍ പരസ്പരം മാനിക്കേണ്ടതുണ്ട്. എല്ലാവരുടെയും ജീവിതം വ്യത്യസ്തമാണ്. അപ്പോള്‍ പിന്നെ എന്തിനാണ് മറ്റൊരാളെ നിര്‍ബന്ധിക്കാനും ഭരിക്കാനും നിങ്ങള്‍ പോവുന്നത്?’, ഹര്‍നാസ് ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button