മുംബൈ ; ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയതിന് പിന്നാലെ ചെമ്പൂര്‍ എന്‍ജി ആചാര്യ കോളേജിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ കോളേജില്‍ പോകുന്നത് നിര്‍ത്തി . ഹിജാബില്ലാതെ കോളേജില്‍ പോകാനാകില്ലെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്.
പെണ്‍കുട്ടികള്‍ കോളേജില്‍ വരുന്നത് നിര്‍ത്തിയെന്നത് സത്യമാണെന്നും എന്നാല്‍ ഇതിന് തങ്ങളുടെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമൊന്നും ഉണ്ടായിട്ടില്ലെന്നും കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വിദ്യാഗൗരി ലെലെ പറഞ്ഞു. ഹിജാബും ബുര്‍ഖയും മാത്രമല്ല, ടീ ഷര്‍ട്ട്, കീറിയ ജീന്‍സ് തുടങ്ങിയ വസ്ത്രങ്ങളും നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു മതത്തിനും എതിരല്ല, വിദ്യാര്‍ത്ഥികള്‍ ഉചിതമായ വസ്ത്രം ധരിച്ച് കോളേജില്‍ വരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments