മുംബൈ: ഹിജാബിന് പിന്നാലെ ജീൻസും ടീ ഷർട്ടും ധരിച്ചു വിദ്യാർത്ഥികൾ കോളേജിൽ വരുന്നത് വിലക്കി മുംബൈയിലെ ചെമ്പൂർ ആചാര്യ മറാത്തെ കോളജ്.
തിങ്കളാഴ്ച ജീൻസ് ധരിച്ചുവന്ന വിദ്യാർഥികളെ കോളജ് കാമ്പസിനുള്ളില്‍ കടത്തിവിട്ടിരുന്നില്ല. ജൂണ്‍ 27 നാണ് ഡ്രസ് കോഡ് സംബന്ധിച്ച നിർദേശം നോട്ടീസ് പുറത്തുവിട്ടത്. ഇതനുസരിച്ച് കീറിയ ഡിസൈനുള്ള ജീൻസ്,ടീ ഷർട്ടുകള്‍,ശരീരഭാഗങ്ങള്‍ കാണുന്ന വസ്ത്രങ്ങള്‍, ജേഴ്‌സികള്‍ എന്നിവ ധരിച്ച് കോളജില്‍ വരാൻ പാടില്ലെന്നാണ് നിർദ്ദേശം.
കോളജിനുള്ളില്‍ ബുർഖ,ഹിജാബ് തുടങ്ങിയ വസ്ത്രങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ വിദ്യാർഥികള്‍ ബോംബൈ ഹൈക്കോടതിയില്‍ ഹരജി സമർപ്പിച്ചിരുന്നു. ഈ ഹരജി കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഡ്രസ് കോഡ് നിർദേശം കോളജ് പുറപ്പെടുവിച്ചത്.
കൂടാതെ, മതപരമായ ഒരു വസ്ത്രവും ധരിച്ചുകൊണ്ട് വിദ്യാർഥികള്‍ കാമ്പസിൽ വരരുതെന്നും നിർദേശമുണ്ട്. ഹിജാബ്, ബുർഖ, സ്റ്റോള്‍, തൊപ്പി, ബാഡ്ജ് തുടങ്ങിയവ കോളജിലെ താഴത്തെ നിലയിലെ മുറികളില്‍ പോയി നീക്കം ചെയ്യണം. അതിനുശേഷം മാത്രമേ അവർക്ക് കോളേജ് കാമ്പസില്‍ സഞ്ചരിക്കാവൂവെന്നും കോളജ് പ്രിൻസിപ്പല്‍ ഡോ. വിദ്യാഗൗരി ലെലെ ഒപ്പിട്ട നോട്ടീസില്‍ പറയുന്നു.
Post Your Comments