Latest NewsNewsIndia

മദ്യപിക്കുന്നവരെ ഇന്ത്യക്കാരായി പരിഗണിക്കാനാവില്ല: അവർ മഹാപാപികളാണെന്ന് നിതീഷ് കുമാര്‍

വിഷമാണെന്നറിഞ്ഞിട്ടും ആളുകള്‍ മദ്യപിക്കുക്കയാണ്.

പട്‌ന: മദ്യപിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ. മദ്യപിക്കുന്നവരെ ഇന്ത്യക്കാരായി പരിഗണിക്കാനാവില്ലെന്നും മദ്യപിക്കുന്നവര്‍ മഹാപാപികളാണെന്നും നിതീഷ് പറഞ്ഞു. വിഷ മദ്യം കഴിച്ച് മരിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കേരളത്തിലേത് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പണിമുടക്ക്, ഇന്ത്യയില്‍ ഒരിടത്തും ഒരു ചലനവും ഉണ്ടാക്കില്ല:കെ സുരേന്ദ്രൻ

‘മദ്യം കഴിക്കരുതെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ തത്വത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ മഹാപാപികളാണ്. അവരെ ഇന്ത്യക്കാരായി കാണാന്‍ കഴിയില്ല. വിഷമാണെന്നറിഞ്ഞിട്ടും ആളുകള്‍ മദ്യപിക്കുക്കയാണ്. അതുമൂലമുണ്ടാകുന്ന അനന്തരഫലങ്ങള്‍ക്ക് അവരാണ് ഉത്തരവാദികൾ. സര്‍ക്കാറിന് ബാധ്യത ഏല്‍ക്കാനാവില്ല’- നിതീഷ് കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button